ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്. ഈയൊരു പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. തുടർന്ന് അങ്ങോട്ട് നിരവധി സീരിയലുകളുടെ ഭാഗമായ താരം വിവാഹത്തിന് ശേഷം സീരിയലിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ചെയ്തത്. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.
യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരെ താരം അറിയിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആരാധകരോട് നിരന്തരം സംസാരിക്കുകയും ചെയ്യും.. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. താൻ കുടുംബമായി ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ് എന്നും അതുകൊണ്ട് തന്റെ കുട്ടിയുടെ കളിപ്പാട്ടങ്ങൾ എല്ലാം തെരുവിൽ ജീവിക്കുന്ന കുട്ടികൾക്ക് കൊടുക്കുകയാണ് എന്നും അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്.. കളിപ്പാട്ടങ്ങളെല്ലാം തെരുവിൽ ജീവിക്കുന്ന കുട്ടികൾക്ക് കൊണ്ട് കൊടുക്കുന്നതും താരം കാണിച്ചിട്ടുണ്ട്.
View this post on Instagram
ഇതിന് താഴെ നിരവധി ആളുകളാണ് മികച്ച കമന്റുകളും ആയി എത്തുന്നത്. നിങ്ങൾ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത് എന്നും ഇത്തരത്തിൽ എല്ലാവരും ചിന്തിക്കുകയായിരുന്നുവെങ്കിൽ ആ കുട്ടികൾക്ക് ഒരുപാട് സന്തോഷം ലഭിച്ചേനെ എന്നുമൊക്കെയാണ് പറയുന്നത്. നല്ലൊരു സന്ദേശം തന്നെയാണ് നിങ്ങൾ എല്ലാവർക്കും നൽകുന്നത്. അർഹതപ്പെട്ട ആളുകളുടെ കൈകളിൽ തന്നെയാണ് എത്തിയത്.. ആ കുട്ടികളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ വല്ലാത്ത സന്തോഷവും ബഹുമാനവും നിങ്ങളോട് തോന്നുന്നു. ഇത് തുടക്കം ആവട്ടെ പലർക്കും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ. ഇങ്ങനെയാണ് പലരും കമന്റ് ചെയ്യുന്നത്..