Malappuram

മലപ്പുറത്ത് അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു | teacher-died

മലപ്പുറം പൊന്നാനിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.

ഉച്ചയോടെ സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Latest News