ന്യൂഡല്‍ഹി: ഇന്ത്യയില്‍ 15,000ത്തിലധികം ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ മുന്നോട്ടുപോകുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്.
2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്വര്‍ക്ക് എത്തിക്കും. അതേസമയം ടവറുകള്‍ 4ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിനൊടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള നടപടികളിലാണ് ബിഎസ്എന്‍എല്‍. 2025ഓടെ ബിഎസ്എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ 5ജി ആദ്യമെത്തുന്ന സ്ഥലങ്ങള്‍; ദില്ലിയിലെ കോണാട്ട് പ്ലേസ് അറ്‌ലൃശേലൊലി േജെഎന്‍യു ക്യാംപസ് ഐഐടി ദില്ലി ഐഐടി ഹൈദരാബാദ് ദില്ലിയിലെ സഞ്ചാര്‍ ഭവന്‍ ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ് ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവയാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാലാണ് ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ കൂടുന്നത്.
സ്വകാര്യ കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ ഉയര്‍ത്തിയപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാര്‍ഡുകള്‍ ആക്റ്റിവേഷന്‍ ചെയ്യാന്‍ കഴിഞ്ഞതായി ബിഎസ്എന്‍എല്‍ മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്ഷന്‍ രണ്ട് ലക്ഷം പിന്നിട്ടത്. എന്നാല്‍ ഇത്രയും കണക്ഷനുകള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണമാണോ അതോ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗിച്ച് മറ്റ് നെറ്റ്വര്‍ക്കുകളില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ കണക്കാണോ എന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
STORY HIGHLIGHTS: More than 15,000 BSNL 4G towers have been installed in India