കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സയുടെ മകൻ നമൽ രാജപക്സ മത്സരിക്കും. സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിൽ 38 കാരനായ നമൽ രാജപക്സെയുടെ നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗക്കെതിരെ മത്സരിക്കും. ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് നമൽ.
വ്യക്തിപരമായ കാരണങ്ങളാൽ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എസ്എൽപിപി സ്ഥാനാർത്ഥി എംപി ധമ്മിക പെരേര പാർട്ടിയെ അറിയിച്ചതിനെ തുടർന്നാണ് 38 കാരനായ നമൽ രാജപക്സെയെ മത്സരിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നത്. ചൊവ്വാഴ്ച രാത്രി നടന്ന യോഗത്തിൽ നമൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി എസ്എൽപിപി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച ചേരുന്ന ഉന്നതതല പാർട്ടിയോഗം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് 2022ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ അന്നത്തെ പ്രസിഡന്റും നമലിന്റെ അമ്മാവനുമായ ഗോതബയ രാജപക് രാജ്യംവിട്ടിരുന്നു. പിതാവിന്റെ ഭരണകാലത്ത് ശ്രീലങ്കയിലെ കായക വകുപ്പ് മന്ത്രിയായിരുന്നു നമൽ.