Celebrities

‘ഞങ്ങൾക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കിൽ പറയാൻ പറ്റില്ല’:തനുജ |Shain Tom Chaco Girl freind

ഒരിക്കലും ഒരു ബന്ധത്തിനിടയിൽ മൂന്നാമത് ഒരാൾ ഉണ്ടാകരുത്,"

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു നടനാണ് ഷൈൻ ടോം ചാക്കോ. താരം ഒരു പ്രണയബന്ധത്തിലാണ് എന്ന് അടുത്തകാലത്ത് തുറന്നു പറയുകയാണ് ചെയ്തത്.. ഒപ്പം തന്നെ തന്റെ പങ്കാളിയെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു താരം. എന്നാൽ അടുത്ത സമയത്ത് തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് താരം തുറന്നു പറയുകയും ചെയ്തു. “ജീവിതത്തിൽ ഒരു പെണ്ണ് മാത്രം വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല, ഉണ്ടായിരുന്ന റിലേഷനും അവസാനിച്ചു” എന്നാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്. പ്രണയം തനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണെങ്കിലും അതിലേക്ക് ചെന്ന് പെടുകയാണ് എന്നും ഷൈൻ പറഞ്ഞിരുന്നു.

താരം ഈ പറഞ്ഞ കാര്യത്തിന് മറുപടിയുമായി കാമുകിയായ തനൂജയും എത്തിയിരുന്നു. “ഞങ്ങൾക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കിൽ പറയാൻ പറ്റില്ല ഒരിക്കലും ഒരു ബന്ധത്തിനിടയിൽ മൂന്നാമത് ഒരാൾ ഉണ്ടാകരുത്,” ഇങ്ങനെയായിരുന്നു ചാക്കോയുടെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞിരുന്നത്. മാത്രമല്ല ബ്രേക്കപ്പ് ആയി എന്ന വിവരം താൻ അറിയുന്നത് തന്റെ ഉമ്മ തന്നെ വിളിച്ച് പറയുമ്പോഴാണ് എന്നും പറയുന്നു. ബ്രേക്കപ്പ് ആയി എന്ന് ഷൈൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാണ് ഉമ്മ തന്നെ വിളിച്ചു പറയുന്നത്..

എന്താണ് കാര്യം എന്ന് ഇപ്പോഴും തനിക്ക് അറിയില്ല എന്ന് തനുജ പറയുന്നു. തനിക്കൊരു റിലേഷൻഷിപ്പ് ഒന്നും സെറ്റ് ആവില്ല എന്നായിരുന്നു അഭിമുഖത്തിൽ ഷൈൻ പറഞ്ഞിരുന്നത്. അതേസമയം സിനിമയോട് വല്ലാത്ത പാഷൻ ഉള്ള വ്യക്തിയാണ് ഷൈൻ എന്നും തനിക്കത് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നും ആയിരുന്നു തനുജ പറഞ്ഞത്. പങ്കാളിയെ കുറ്റപ്പെടുത്താതെ സംസാരിച്ച താനൂജയുടെ കഴിവ് അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
Story Highlights ; Shine Tom Chacko girl freind talkes his character