Kerala

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തെ​ര​ച്ചി​ൽ- Wayanadu landslide

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന​വ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ളെ ജ​ന​കീ​യ തെ​ര​ച്ചി​ല്‍ ന‌​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‌​യ​ൻ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന​വ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍.ഡി.ആര്‍.എഫ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി‌​യു​ന്ന​വ​രെ തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ‌‌​യി വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തെ​ര​ച്ചി​ല്‍ സം​ഘ​ങ്ങ​ളു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും ഇ​വ​രെ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ക.

ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളെ ആ​റു മേ​ഖ​ല​ക​ളി​ലാ​യി തി​രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രെ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന‌​ട​ത്തു​ന്ന​തി​ലൂ​ടെ ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കു​മോ എ​ന്ന അ​വ​സാ​ന​വ​ട്ട ശ്ര​മ​മാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.