രക്തത്തില്‍ സോഡിയം കുറയുന്നതിനെയാണ് ഹൈപ്പോനട്രേമിയ എന്ന് പറയുന്നത്. 2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നത്. സോഡിയം കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. സോഡിയം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ സോഡിയം കുറയുന്നതിന്റെ പ്രശ്‌നം പരിഹരിക്കാം. വെള്ളം ധാരാളം കുടിച്ചാലും സോഡിയത്തിന്റെ അളവ് കൂട്ടാം.
നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ ഭൂരിഭാഗവും സിരകളിലാണ്. എന്നിരുന്നാലും, ഇത് നിങ്ങളുടെ കോശങ്ങള്‍ക്ക് ചുറ്റുമുള്ള ദ്രാവകങ്ങളിലും ഉണ്ട്. സോഡിയം ഈ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. ശരിയായ ന്യൂറോണുകളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സോഡിയം വളരെ പ്രധാനമാണ്. ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഛര്‍ദ്ദി, ക്ഷീണം, തലവേദന എന്നിവയാണ് സോഡിയം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.
സോഡിയത്തിന്റെ അളവ് കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…
ചീസ്
ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
സൂപ്പുകള്‍
റെസ്റ്റോറന്റുകളില്‍ പാകം ചെയ്യുന്ന ടിന്നിലടച്ച, പായ്ക്ക് ചെയ്ത സൂപ്പുകളില്‍ പലപ്പോഴും ഉയര്‍ന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്.100 ഗാം സൂപ്പില്‍ 250 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു. ഇത് പ്രതിദിന മൂല്യത്തിന്റെ ഏകദേശം 15% ആണ്. എന്നിരുന്നാലും, വിപണിയില്‍ കുറഞ്ഞ സോഡിയം ഇനങ്ങള്‍ ലഭ്യമാണ് അല്ലെങ്കില്‍ സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതിന് വീട്ടില്‍ നിര്‍മ്മിച്ച സൂപ്പുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങില്‍ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
വെജിറ്റബിള്‍ ജ്യൂസ്
രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ് . 240 എംഎല്‍ വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
സോസ്
സോയ സോസ് ഉപ്പ് ചേര്‍ന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. 100 ഗ്രാം സെര്‍വിംഗില്‍ ഏകദേശം 5500 മില്ലിഗ്രാം സോഡിയം ഉണ്ട്. ഇത് പ്രതിദിന ശുപാര്‍ശിത മൂല്യത്തിന്റെ 220% ആണ്. കൂടാതെ, ബാര്‍ബിക്യൂ സോസിലും ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതിന്റെ 100 ഗ്രാമില്‍ ഏകദേശം 1400 മില്ലിഗ്രാം സോഡിയം ഉണ്ട്, ദൈനംദിന മൂല്യത്തിന്റെ 50% ത്തിലധികം വരും ഇത്.
അച്ചാറുകള്‍
സോഡിയം കുറവുള്ളവര്‍ അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ഗ്രാം അച്ചാറില്‍ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
സീഫുഡ്
ഷെല്‍ഫിഷ്, ടിന്നിലടച്ച ട്യൂണ മത്സ്യം എന്നിവയില്‍ അമിതമായ ഉപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുക. ചില ടിന്നിലടച്ച ട്യൂണയിലും ശീതീകരിച്ച ചെമ്മീനിലും 400 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഫ്രഷ് ട്യൂണ, സാല്‍മണ്‍, ഹാലിബട്ട്, ഹാഡോക്ക് എന്നിവ മികച്ച സമുദ്രവിഭവങ്ങളില്‍ ഒന്നാണ്.
STORY HIGHLIGHTS: Sodium rich foods