Celebrities

അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍-Mohanlal celebrates his mother’s birthday

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്

അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ നടന്റെ വീട്ടില്‍ വെച്ചായിരുന്നു അമ്മ ശാന്തകുമാരിയുടെ ജന്മദിനാഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. നടന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. അമ്മയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വൈറലാണ് സോഷ്യല്‍ മീഡിയയില്‍.

ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ നിറകണ്ണുകളോടെയാണ് അമ്മയുടെ ആരോഗ്യത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്. ‘അമ്മ സംസാരിക്കും എന്നാല്‍ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മള്‍ക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത്.ആരോഗ്യത്തോടെ കുട ചൂടി നടന്നും ബസ് കയറിയും ഒക്കെ യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോള്‍ ഒക്കെയും എന്റെ അമ്മയും ഇങ്ങനെ ഇരിക്കേണ്ട ആളായിരുന്നുവെന്ന് ഓര്‍ക്കാറുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.

STORY HIGHLIGHTS: Mohanlal celebrates his mother’s birthday