പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന് ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്കോറിന് ആധികാരികമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
പാരീസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.