പഴവിപണിയിലെ താരമായ റംബൂട്ടാന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടും. പ്രോട്ടീന്റെ കലവറയാണ് റംബൂട്ടാന്‍. വൈറ്റമിന്‍ സിയാണ് കൂടുതലായുമുള്ളത്. നൂറു ഗ്രാം റംബൂട്ടാനില്‍ 40 മില്ലി ഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാമെന്നും പറയപ്പെടുന്നു. കൂടാതെ ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു.
കേരളത്തില്‍ വിളയുന്ന റംബൂട്ടാന്‍ പഴങ്ങള്‍ കടല്‍ കടന്ന് ഗള്‍ഫുനാടുകളിലേക്ക് പറക്കുകയാണിപ്പോള്‍. ചുവപ്പും ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പഴങ്ങളുണ്ട്. ചുവപ്പിനാണ് ആവശ്യക്കാരേറെ. മറ്റു കൃഷികളൊക്കെ തിരിച്ചടി നേരിടുമ്പോള്‍ റംബൂട്ടാന്‍ കൃഷി കര്‍ഷകര്‍ക്കു ലാഭകരമാണ്.
റംബൂട്ടാന്‍ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം;
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
റംബുട്ടാന്‍ കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് കുറയും. രക്ത ധമനികളെ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചെമ്പ് ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ധമനികളില്‍ രക്തം കട്ടിയാകുന്നത് തടയും, അങ്ങനെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നു.
ആരോഗ്യമുള്ള ചര്‍മ്മം
ചര്‍മ്മത്തിലെ പാടുകള്‍, മുഖക്കുരു, മുറിവ് എന്നിവ ശരീരത്തില്‍ വേഗം ഉണക്കാന്‍ സഹായിക്കുകയും ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ചശക്തിയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് റംബൂട്ടാന്‍ ശീലമാക്കാവുന്നതാണ്. വിറ്റാമിന്‍ എയുടെ കുറവാണ് പലപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ റംബൂട്ടാന്‍ നിങ്ങളെ സഹായിക്കുന്നു. കാരണം ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല വിറ്റാമിന്‍ സി കൊണ്ടും റംബൂട്ടാന്‍ സമ്പുഷ്ടമാണ്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ എപ്പോഴും ഭീഷണി ഉയര്‍ത്തുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഈ കൊളസ്‌ട്രോളാണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വില്ലനാവുന്നത്. റംബൂട്ടാന്‍ കഴിക്കുന്നതിലൂടെ ഇത് നമ്മുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കി സുരക്ഷിതമായിരിക്കുന്നതിന് സഹായിക്കുന്നു.
വിശപ്പ് തടയുന്നു
റംബൂട്ടാന്‍ കഴിച്ചാല്‍ കുറച്ചധികം സമയം വയര്‍ നിറഞ്ഞതായി തോന്നിക്കും. ഇതുവഴി വിശപ്പ് തടയുകയും ശരീരഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യും. റംബൂട്ടാനില്‍ കലോറിയും കൊഴുപ്പും കുറവാണ്. പ്രധാനമായും റംബൂട്ടാന്‍ ഒരു ചെറിയ ആളവില്‍ കഴിക്കുമ്പോള്‍തന്നെ വിശപ്പ് കുറയും.
STORY HIGHLIGHTS: Rambutan Benefits