Television

‘ഇത് സ്വപ്നമാണോ? യാഥാർത്ഥ്യമല്ലെന്ന് വിശ്വസിക്കാനാകുന്നില്ല’; ആഘോഷമാക്കി ‘ശ്രീജുൻ’ ആരാധകർ | sreethu-and-arjuns-new-video-viral

ഒരു പരസ്യ ഷൂട്ടാണ് താരങ്ങൾ പങ്കിട്ടത്

ബിഗ് ബോസ് മലയാളം സീസൺ ആറ് കഴിഞ്ഞപ്പോൾ മത്സരാർത്ഥികളായ അർജുനും ശ്രീതുവും ഏറ്റവും കൂടുതൽ കേട്ട ചോദ്യം ഇരുവരും പ്രണയത്തിലാണോയെന്നതായിരുന്നു. എന്നാൽ തങ്ങളുടേത് നല്ല സൗഹൃദം മാത്രമാണ് ശ്രീതുവും അർജുനും വ്യക്തമാക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ കോംമ്പോ പുറത്തുള്ളവർ വലിയ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്.ഞാനും അർജുനും നല്ല കൂട്ടുകെട്ടുണ്ട്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്’, എന്നാണ് മുൻപ് ശ്രീതു പറഞ്ഞത്.

തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നും തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നുമായിരുന്നു അർജുന്റെ വാക്കുകൾ. ശ്രീജുൻ കോമ്പോ പുറത്തെത്തിയാൽ യാഥാർത്ഥ്യമാകുമോയെന്നായിരുന്നു ഇരുവരുടേയും ആരാധകർക്ക് അറിയേണ്ടിയിരുന്നത്. രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്.

ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു പരസ്യ ഷൂട്ടാണ് താരങ്ങൾ പങ്കിട്ടത്. എന്നാൽ വീഡിയോയ്ക്ക് താഴെ ശ്രീജുൻ ആരാധകർ ആഘോഷിക്കുകയാണ്.

എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്, ഇത് സ്വപ്നമാണോ? അങ്ങനെ ശ്രീജുൻ ഫാൻസ്‌ കാത്തിരിപ്പു ഇന് വിരാമം, രണ്ട് പേരേയും ഒരുമിച്ച് കാണാൻ നല്ല രസം, ഇത് ശരിക്കും ദൈവത്തിന്റെ പ്ലാനാണ്, ഇത് യാഥാർത്ഥ്യമല്ലെന്ന് വിശ്വസിക്കാനാകുന്നില്ല, ഇത് റിഹേഴ്സൽ ആണെന്ന് കരുതിക്കോട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

content highlight: sreethu-and-arjuns-new-video-viral