Naga Chaitanya, Sobhita Dhulipala engagement photo
കഴിഞ്ഞദിവസമാണ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ നിശ്ചയം നടന്നത്. സാമന്തയായിരുന്നു ചായിയുടെ ആദ്യ ഭാര്യ. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. ഏഴ് വർഷത്തോളം പ്രണയിച്ചശേഷം വിവാഹിതരായവർ എന്തിന് വേർപിരിഞ്ഞുവെന്നതിൽ വ്യക്തതയില്ല. സാമന്തയും വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ തന്നെ നാഗചൈതന്യയും ശോഭിതയും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും അപ്പോൾ പ്രതികരിച്ചിരുന്നില്ല. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാത്ത നാഗർജുനയാണ് പുറത്തുവിട്ടത്.
എന്നാൽ ഇപ്പോൾ നല്ല വാർത്തകളല്ല പുറത്തുവരുന്നത്. നാഗചൈതന്യയും ശോഭിതയും പിരിയുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. ഒരു സ്ത്രീ കാരണം ഇരുവരും വേർപിരിയുമെന്നാണ് പറയുന്നത്. താരങ്ങളുടെ പേരും ജാതകവും ഒത്തുനോക്കിയാണ് പ്രവചനം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നാഗചൈതന്യയുടയും ശോഭിതയുടെയും ജാതകങ്ങൾ തമ്മിൽ ചേരില്ല. വിവാഹ നിശ്ചയ സമയവും ശരിയല്ല. നാഗ ചൈതന്യ – സാമന്ത ജോഡിയ്ക്ക് ഞാൻ നൂറിൽ 50 മാർക്കാണ് നൽകും. നാഗ ചൈതന്യ – ശോഭിത ജോഡിക്ക് 10 മാർക്കും. അമ്പത് മാർക്ക് നേടിയ സാമന്തയുടെ കാര്യത്തിൽ സംഭവിച്ചത് എല്ലാവരും കണ്ടതാണല്ലോ.
കരിയറിന്റെ കാര്യത്തിൽ സാമന്തയുടെ ജാതകം 100 ശതമാനം നല്ലതാണ്. എന്നാൽ ശോഭിതയുടെ കാര്യത്തിൽ വെറും ഇരുപത് ശതമാനം മാത്രമാണ് നല്ലത്, എന്നാണ് വേണു സ്വാമി പറയുന്നത്. സാമന്തയും നാഗ ചൈതന്യയും വേർപിരിയുമെന്ന് നേരത്തെ വേണു സ്വാമി പറഞ്ഞിരുന്നു.ഇവരുടെ വിവാഹവും ഇദ്ദേഹം പ്രവചിച്ചിരുന്നു. അന്ന് തന്നെ ഇരുവരും ഒന്നിച്ച് ഒരുപാട് കാലം ജീവിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു എന്നാണ് പറയുന്നത്.
ദീർഘ കാലത്തെ പ്രണയത്തിന് ശേഷമാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ വിവാഹം ചെയ്തത്. 2017 ൽ ആയിരുന്നു വിവാഹം. നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു പരസ്പര സമ്മത്തതോടെ ആണ് ബന്ധം പിരിഞ്ഞത്. 2021 ഒക്ടോബറിലാണ് ബന്ധം പിരിഞ്ഞ വിവരം ഇരുവരും അറിയിച്ചത്. സാമന്തയുമായുള്ള വിവാഹ മോചനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തന്നെ ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന വാർത്തകൾ വന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടേയും വിവാഹത്തെക്കുറിച്ച് ചർച്ച ഉയർന്നിരുന്നു. ഇന്നലെ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ആരാധകർ ആവേശത്തിലാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വേർപിരിയുമെന്ന പ്രവചനം ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുരകയാണ്.
content highlight: naga-chaitanya-and-sobhita-dhulipala-will-soon-separate