ആഗസ്ത് 5 ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതോടെ ബംഗ്ലാദേശ് അഭൂതപൂര്‍വമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതു മുതല്‍, ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെറ്റിധരിപ്പിക്കുന്ന പല വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതിനോടകം വ്യാജമണെന്നും തെളിഞ്ഞു.
എക്‌സ് ഹാന്‍ഡില്‍ Visegrád 24 ഓഗസ്റ്റ് 6 ന് ഒരു കെട്ടിടത്തിന് തീപിടിച്ചതിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും അതിനെ ഒരു ഹിന്ദു ക്ഷേത്രം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നിരവധിയാളുകൾ വീഡിയോ ഷെയർ ചെയ്തിരുന്നു.
Zee News മധ്യപ്രദേശ്-ഛത്തീസ്ഗഢ് എന്നിവയും വൈറല്‍ വീഡിയോയെ വിശേഷിപ്പിച്ചത് ഒരു ഹിന്ദു ക്ഷേത്രം എന്നാണ്. വൈറലായ വീഡിയോയില്‍ കാണുന്ന കെട്ടിടത്തെ ന്യൂസ് 24 അതിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഹിന്ദു ക്ഷേത്രമെന്നും വിശേഷിപ്പിച്ചു. ഇതുകൂടാതെ സുനന്ദ റോയ് , ഹിന്ദു വോയ്സ് , റാന്‍ഡം സേന എന്നിവരുള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വീഡിയോ പ്രചരിപ്പിക്കുകയും ഇസ്ലാമിക മതമൗലികവാദികള്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് തീയിട്ടതായി അവകാശപ്പെടുകയും ചെയ്തു.
എന്താണ് സത്യാവസ്ഥ
വൈറലായ വീഡിയോയില്‍ കാണുന്ന കെട്ടിടം ഹിന്ദു ക്ഷേത്രമല്ലെന്നും ബംഗ്ലാദേശിലെ സത്ഖിരയിലുള്ള ഒരു റെസ്റ്റോറന്റാണെന്ന് തെളിഞ്ഞു. ബംഗ്ലാദേശിലെ പ്രമുഖ ഫാക്റ്റ് ചെ്ക്കര്‍ ഷൈഹനുര്‍ റഹ്‌മാന്‍ ഇതു സംബന്ധിച്ച് ഒരു എക്‌സ് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടൊപ്പം, ‘ രാജ് പ്രസാദ് കാഫി ഷാപ്പ് ആന്‍ഡ് രേഖാചിത്രം’ എന്നെഴുതിയ രണ്ട് സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം അറ്റാച്ചുചെയ്തു. (രാജ് പ്രസാദ് കോഫി ഷോപ്പ് & റെസ്റ്റോറന്റ് കലറോവ സത്ഖിര). തുടര്‍ന്ന് Kalaroa Speech എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളിലേക്ക് ഞങ്ങളെ നയിച്ചു . തീപിടിച്ച കെട്ടിടം ഹിന്ദു ക്ഷേത്രമാണെന്ന വൈറല്‍ അവകാശവാദം പൂര്‍ണ്ണമായും നിഷേധിച്ച പേജ്, തീപിടിച്ചത് ക്ഷേത്രമല്ല, റെസ്റ്റോറന്റാണെന്നും വ്യക്തമാക്കി. ഞങ്ങള്‍ ഈ റെസ്റ്റോറന്റിനെക്കുറിച്ച് Google ല്‍ സെര്‍ച്ച് ചെയ്തപ്പോള്‍, ചുവടെയുള്ള വിഷ്വലില്‍ കാണുന്നത് പോലെ, Google Maps- ല്‍ അതിന്റെ ഒരു ചിത്രം ഞങ്ങള്‍ കണ്ടെത്തി.
YouTube-ല്‍ ഈ റെസ്റ്റോറന്റുമായി ബന്ധപ്പെട്ട പദങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ മറ്റൊരു കീവേഡ് തിരയല്‍ നടത്തിയപ്പോള്‍, റെസ്റ്റോറന്റിനെ ചിത്രീകരിക്കുന്ന നിരവധി വ്യത്യസ്ത വ്‌ലോഗുകള്‍ ഞങ്ങള്‍ കണ്ടെത്തി. അതായത് വൈറലായ വീഡിയോയില്‍ തീപിടിച്ച കെട്ടിടം ക്ഷേത്രമല്ല, റെസ്റ്റോറന്റാണ്.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ യുവജന വിഭാഗമായ ജൂബോ ലീഗിന്റെ നേതാവായ കാസി അസദുജ്ജമാന്‍ ഷഹ്സാദയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റെന്നും ഞങ്ങള്‍ കണ്ടെത്തി. ചുരുക്കത്തില്‍, ഒന്നിലധികം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ബംഗ്ലാദേശില്‍ ഒരു റെസ്റ്റോറന്റിന് തീയിട്ടതിന്റെ വീഡിയോ പങ്കിടുകയും അത് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തു. ന്യൂസ് 24, സീ ന്യൂസ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ വാര്‍ത്താ ഔട്ട്ലെറ്റുകളും സ്ഥിരീകരിക്കാത്ത ഈ വാര്‍ത്ത പ്രമോട്ട് ചെയ്തു. ഈ വാര്‍ത്തയും സോഷ്യല്‍ മീഡിയ പോസ്റ്റുകളും തെറ്റിധരിപ്പിക്കുന്നതായിരുന്നു.
Content highlights; Did protesters set fire to a Hindu temple in Bangladesh, what is the truth behind the viral video?