വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണനാളിൽ പുലികളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് പുലികളി സംഘാടകസമിതി. കോർപ്പറേഷൻ നിലപാട് തിരുത്തിയില്ലെങ്കിൽ പുലികളി നടത്താൻ സംഘാടകസമിതി തയ്യാറാവുമെന്ന് സംഘാടകസമിതി അംഗം അഡ്വ ബേബി പി ആൻ്റണി പറഞ്ഞു
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകൾ രജിസ്ട്രർ ചെയ്തിരുന്നു. പുലികളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചിലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലികളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്ന് അഡ്വ ബേബി പി ആൻ്റണി പറഞ്ഞു.
സാമ്പത്തിക നഷ്ടം, ഓണനാളിലെ പുലികളി വേണ്ടെന്ന തീരുമാനം പിൻവലിക്കണം: സംഘാടകസമിതി
നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ, തമാശ പറഞ്ഞതെന്ന് പ്രതി
സംസ്ഥാന സർക്കാരിൻറെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി. ഓണവാരാഘോഷം മാത്രമാണ് നിർത്തിവെക്കാൻ തീരുമാനമെടുത്തത്. പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും സംഘാടകസമിതി അംഗം ബേബി പി ആൻറണി പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു.
പുലികളി സംഘത്തിന് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത് എത്തി. കോർപറേഷൻ്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഓണ നാളിൽ കുമ്മാട്ടി നടത്തും എന്നും സംഘങ്ങൾ അറിയിച്ചു. കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടാതെയാണ് കോർപറേഷൻ തീരുമാനമെടുത്തതെന്നും സംഘാടകസമിതി പറഞ്ഞു. കുമ്മാട്ടി ആചാരത്തിന്റെ ഭാഗമാണ്. ഉത്രാടം മുതൽ നാലാം ഓണം വരെയുള്ള ആചാര പ്രകാരം കുമ്മാട്ടി നടത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും. കുമ്മാട്ടി നടത്തിപ്പ് പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി. ലഭിക്കുന്ന വിഹിതത്തിൻ്റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നും കുമ്മാട്ടി സംഘാടകസമിതി പറഞ്ഞു