പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. 96 ശതമാനവും ജലത്താൽ സമ്പന്നമായ കുമ്പളങ്ങയിൽ ശരീരത്തിനാവശ്യമായ ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഉയർന്ന ജലാംശം തന്നെയാണ് കുമ്പളങ്ങയുടെ ഔഷധമൂല്യത്തിന്റെ അടിസ്ഥാനവും.
തടികുറയ്ക്കാൻ ഇന്ന് മിക്കവരും കുമ്പളങ്ങയുടെ ജ്യൂസ് കഴിക്കാറുണ്ട്. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കുമ്പളം കൊണ്ട് മോജിറ്റോ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- കുമ്പളങ്ങ: 20 ഗ്രാം ( പേസ്റ്റ്)
- കുമ്പളങ്ങ: 10 ഗ്രാം (ക്യൂബസ്)
- നാരങ്ങ: 1 എണ്ണം
- സോഡാ: 200 മില്ലി
- പുതിനയില: 5 ഗ്രാം
- പഞ്ചസാര: 15 ഗ്രാം
- ഐസ് ക്യൂബ്സ്: 4 എണ്ണം
തയാറാക്കുന്ന വിധം
നാരങ്ങ നാലായി മുറിച് ഗ്ലാസില്‍ ഇട്ട്, കുമ്പളങ്ങ പേസ്റ്റും, പൂതിന ഇലയും, പഞ്ചസാരയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഐസ് ക്യൂബ്സ് ഇട്ട് സോഡാ ഒഴിച്ച് വട്ടത്തിൽ അരിഞ്ഞ നാരങ്ങയും, പുതിനയിലയും ചേർത്ത് അലങ്കരിക്കാം. അടിപൊളി രുചിയിൽ കുമ്പളങ്ങ മോജിറ്റോ റെഡി.
content highlight: ash-gourd-mojito