Celebrities

റിമി ടോമിയുടെ ഫേവറേറ്റ് ബീഫ് വരട്ടിയത് ഇങ്ങനെയാണ് ഉണ്ടാക്കുന്നത്|Rimi Tomy Favorite Beef Varattiyath

ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട ബീഫ് വരട്ടിയതിനെ കുറിച്ച് സംസാരിച്ചിരുന്നു

നടി ഗായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് റിമി ടോമി. നിരവധി ആരാധകരുള്ള റിമി ടോമി ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട ബീഫ് വരട്ടിയതിനെ കുറിച്ച് സംസാരിച്ചിരുന്നു.. എല്ലാ ഞായറാഴ്ചയും താൻ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇത് എന്നും ഇതിന്റെ കൂട്ട് പ്രേക്ഷകർക്ക് പറഞ്ഞുതരാമെന്ന് ഒക്കെയായിരുന്നു പറഞ്ഞത്. ഇപ്പോൾ ഇതാ വിശദമായ റെസിപ്പിയുമായി രംഗത്ത് വന്നിരിക്കുകയാണ് റിമി ടോമി.. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീഫ് വരട്ടിയത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് താരം പറയുന്നത്..

ആവശ്യമായ സാധനങ്ങൾ

ഒരു കിലോ ബീഫ് നാല് സവാള ഉള്ളി 25 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 4 ടേബിൾ സ്പൂൺ തക്കാളി രണ്ട് പച്ചമുളക് രണ്ട് കുരുമുളകുപൊടി രണ്ട് ടീസ്പൂൺ ഗരം മസാല രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ചില്ലി പൗഡർ 2 1/4 ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ നാല് ടേബിൾ സ്പൂൺ ജീരകം കാൽ ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ തേങ്ങാക്കൊത്ത്

തയ്യാറാക്കുന്ന വിധം

ബീഫ് തക്കാളി പച്ചമുളക് ചെറിയ ഉള്ളി കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തുടങ്ങിയവ ആദ്യം തന്നെ ഒരു കുക്കറിലേക്ക് എണ്ണയൊഴിച്ച് വയ്ക്കേണ്ടതാണ്. ശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി കുരുമുളക് പൊടി മഞ്ഞൾപൊടി ഗരം മസാല തുടങ്ങിയവ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കിയെടുക്കുക. ശേഷം ഒരു 12 വിസിൽ അടിക്കുന്നത് വരെ വേവിക്കുക, മറ്റൊരു പാനിൽ കുറച്ച് എണ്ണയൊഴിച്ച് സവാള നല്ല സ്വർണനിറം ആകുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർക്കാവുന്നതാണ്. ഈ സമയത്തും ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ചേർക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടി ചേർക്കുക. വെന്തുവന്ന ബീഫ് ഈ ഒരു കൂട്ടിലേക്ക് ഇട്ട് ഇളക്കിയെടുക്കുക. ഈ സമയത്ത് ജീരകവും പെരുംജീരകപ്പൊടിയും കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് ഇത് വിളമ്പാം
Story Highlights ;Rimi Tomy’ s Favorite Beef Varattiyath