നൂറ്റാണ്ടുകളായി ആളുകൾ പാചകത്തിലും മരുന്നായും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. മിഡിൽ ഈസ്റ്റേൺ, അറബിക് ഭക്ഷണങ്ങളിലെ ഒരു സാധാരണ ചേരുവയായ ഏലയ്ക്ക പടിഞ്ഞാറൻ രാജ്യങ്ങളിലും പ്രചാരം നേടുകയായിരുന്നു. ഇഞ്ചി പോലെ ഒരേ കുടുംബത്തിൽ പെട്ട വിവിധ സസ്യങ്ങളുടെ വിത്തുകളിൽ നിന്നാണ് ഏലം വരുന്നത്. മധുരവും രുചികരവുമായ വിഭവങ്ങൾക്ക് പൂരകമാകുന്ന ഒരു പ്രത്യേക രുചിയുണ്ട് ഇതിന്. ആളുകൾ കറികളിലും മധുരപലഹാരങ്ങളിലും ഇറച്ചി വിഭവങ്ങളിലും കാപ്പി, ചായ തുടങ്ങിയ പാനീയങ്ങളിലും ഏലക്ക വിത്തുകളും കായകളും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു.
ഏലക്കയുടെ വിത്തുകൾ, എണ്ണകൾ, സത്ത് എന്നിവയ്ക്ക് ശ്രദ്ധേയമായ ഔഷധഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇത് ഉപയോഗിച്ച് പോരുന്നു. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവയൊക്കെ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ചായയില്‍ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഏലയ്ക്കാ ചായ പതിവായി കുടിക്കാം.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്കാ ചായ കുടിക്കുന്നത് നല്ലതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് വഴി ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
content highlight: cardamom-to-tea-reduce-acidity