മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന നിരവധി നഗരങ്ങളാണ് നമ്മുടെ നാട്ടില്‍ ഉള്ളതെന്ന് സത്യാവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടു വരുന്ന കാഴ്ചയാണ്. ചെന്നൈ, ബെഗംലൂരു, മുംബൈ, പൂന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു കനത്ത മഴ പെയ്താല്‍ വെള്ളക്കെട്ട് ഉറപ്പാണ്. എന്നാല്‍ ദേശീയ തലസ്ഥാന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുരുഗ്രാം എന്ന നഗരത്തില്‍ ചെറിയൊരു മഴ പെയ്താല്‍ മതി വൈള്ളക്കെട്ട് ഉണ്ടാവാന്‍. എന്‍സിആര്‍ പ്രദേശത്തുളള ഹരിയാനയിലെ നഗരമായ ഗുരുഗ്രാം. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ നിരവധി തവണയാണ് ഗുരുഗ്രാം നഗരം വെള്ളത്തില്‍ മുങ്ങുന്നത്. നിരവധി വാര്‍ത്തകളാണ് നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് വരുന്നത്.
All pls stay safe at home. Flood in Gurgaon pic.twitter.com/stKuiTJw8n
— Look ahead (@RajaJi30821441) August 12, 2024
ഇന്നലെ കനത്ത മഴയെത്തുടര്‍ന്ന് ഗുരുഗ്രാം പലയിടത്തും വെള്ളക്കെട്ടിന് സാക്ഷ്യം വഹിച്ചതിനെത്തുടര്‍ന്ന് നഗരം നിശ്ചലമായി. വാഹനങ്ങളില്‍ പോലും സഞ്ചരിക്കാന്‍ പ്രദേശവാസികള്‍ ബുദ്ധിമുട്ടിയപ്പോള്‍ ചിലര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഗുരുഗ്രാം-ഡല്‍ഹി എക്സ്പ്രസ്വേയും നിരവധി സബ്വേകളും ബാധിച്ച പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്. മഴ മാറി, വെള്ളം നിറഞ്ഞ റോഡുകളും തെരുവുകളും മാത്രം അവശേഷിച്ചതിന് തൊട്ടുപിന്നാലെ, ഗുരുഗ്രാം നിവാസികള്‍ നിലവിലെ നഗരത്തിന്റെ സാഹചര്യം പങ്കിടാന്‍ നിരവധി പേര്‍ പോസ്റ്റിട്ടു.
Flash floods in #Gurugram #Gurgaon 2024 edition!
𝐈𝐭𝐬 𝐚𝐥𝐥 𝐚𝐛𝐨𝐮𝐭 𝐜𝐨𝐫𝐫𝐮𝐩𝐭𝐢𝐨𝐧. I am not a flood expert, just a “bhukt-bhogi” whose neighborhood gets flooded every year. Is the administration listening?
@OfficialGMDA @MunCorpGurugram @DC_Gurugram pic.twitter.com/c9rSIOZG7y— Anu Lall (@anulall) August 11, 2024
നിരവധി ആളുകള്‍ കുഴികളുടെയും വെള്ളപ്പൊക്കമുള്ള റോഡുകളുടെയും ചിത്രങ്ങള്‍ പങ്കിട്ടു, കുറച്ചുപേര്‍ മോശം മാനേജ്‌മെന്റിന് ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷനെ ആക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുന്ന വാര്‍ത്തകളും വീഡിയോയും വൈറലായിരുന്നു. അതിനു മുന്‍പ് ഗുരുഗ്രാം സ്വദേശിയുടെ ബിഎംഡബ്യു, ബെന്‍സ് കാറുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുന്ന വീഡിയോയും വൈറലായിരുന്നു. നഗരത്തില്‍ ശരിയായ ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് ചെറിയ മഴ പെയ്താല്‍ പോലും വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
@heritage_ggn @suncity37d look at the conditions in which kids were picked today. If this is the infrastructure status than the school shud hav planned accordingly. Absolute shame. @timesofindia @htTweets pic.twitter.com/NI8ynVVii5
— Avinash upadhyay (@AuthenticAvin) August 11, 2024
ഗുരുഗ്രാമില്‍ 110 മില്ലിമീറ്റര്‍ മഴ പെയ്തതായി ജില്ലാ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഇതിനെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ‘കനത്ത’ സ്‌പെല്‍ എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുഗ്രാമില്‍ 9.30 നും 10.30 നും ഇടയില്‍ 30 മില്ലീമീറ്ററും 10.30 നും 11.30 നും ഇടയില്‍ 39 മില്ലീമീറ്ററും പെയ്ത രണ്ട് ‘വളരെ തീവ്രമായ’ മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, കാലാവസ്ഥാ നിരീക്ഷകര്‍ പല നഗര സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ പ്രചരിപ്പിച്ചു. 124.4 മില്ലിമീറ്റര്‍ മഴയാണ് സെക്ടര്‍ 51ല്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിക്കും ഹരിയാനയ്ക്കും മുകളില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചൂണ്ടിക്കാണിച്ചാണ് ഐഎംഡി അധികൃതര്‍ കനത്ത മഴയെ കുറിച്ച് വിശദീകരിച്ചത്. ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, മേവാത്ത്, രേവാരി, മഹേന്ദ്രഗഡ്, ഝജ്ജര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് തിങ്കളാഴ്ച അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഹരിയാനയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് അധിക മുന്നറിയിപ്പ് ഉണ്ട്.