പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യത ലഭിച്ചതിനെതിരെയുള്ള ഇന്ത്യൻ താരം വിനേഷ് ഫോഗട്ടത്തിന്റെ അപ്പീലിൽ വിധി നാളത്തേയ്ക്ക് മാറ്റി. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഓഗസ്റ്റ് 13ന് വൈകുന്നേരം പാരിസ് സമയം ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുമ്പായി വിധി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒളിംപിക്സിന്റെ സമാപനത്തോടെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് കോടതി നേരത്തെ പറഞ്ഞിരുന്നതെങ്കിലും മധ്യസ്ഥനായ അന്നബെല്ലെ ബെന്നറ്റിന് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. അസാധാരണ സന്ദര്‍ഭങ്ങളില്‍ സമയപരിധി നീട്ടിനല്കാറുണ്ടെന്ന് കോടതി പറഞ്ഞു.
വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷിന് അയോഗ്യത കല്പ്പിക്കപ്പെട്ടത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഇതോടെ സെമിയില്‍ വിനേഷ് പരാജയപ്പെടുത്തിയിരുന്ന ഗുസ്മന്‍ ലോപസ് ഫൈനല്‍ ബെര്‍ത്ത് നേടുകയായിരുന്നു. കലാശത്തില്‍ ലോപസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡ് സ്വര്‍ണം നേടി. 3-0ത്തിനായിരുന്നു സാറയുടെ വിജയം.
ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് ബോഡി പറയുന്നത്.