പോലീസ് സേനയിലെ ജോലി സമ്മര്‍ദ്ദവും മാനസപിരിമുറുക്കങ്ങളും കാരണം ഹാറ്റ്‌സിന്റെ ഹെല്‍പ്പ് ഡെസിക്കില്‍ സഹായം തേടിയത് 6000 ത്തോളം പേര്‍. 2017ല്‍ പൊലീസുകാര്‍ക്കിടയിലെ ജോലി സമ്മര്‍ദ്ദം പരിഹരിക്കുന്നതിനായി സേന രൂപീകരിച്ച വിഭാഗമാണ് ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രസ് എന്ന ഹാറ്റ്സ് വിഭാഗം. സേനയിലെ ആത്മഹത്യയും കുടുംബപ്രശ്‌നങ്ങളും വര്‍ദ്ധിച്ചതോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 88 പോലീസുകാര്‍ ആത്മഹത്യ ചെയ്തതിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ജോലി സംബന്ധമായ സമ്മര്‍ദ്ദം ശ്രദ്ധയില്‍ പെട്ടത്. ഹാറ്റ്സിന്റെ സഹായം തേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ 30 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. വിവാഹിതരായ പൊലീസുകാരാണ് സമ്മര്‍ദ്ദ ഘടകത്തിന്റെ ഏറ്റവും വലിയ ഇരകളും, 30 വയസ്സ് പിന്നിടുമ്പോള്‍ അവരുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. വനിതാ പൊലീസുകാരും ഹാറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്.
പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പിലാണ് ഹാറ്റ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു പുരുഷ സൈക്കോളജിസ്റ്റും ഒരു വനിതാ കൗണ്‍സിലറും ഉണ്ട്. ഒരു പൊലീസുകാരനെ വിലയിരുത്തിക്കഴിഞ്ഞാല്‍, അയാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും അയാളെ യൂണിറ്റിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഹാറ്റ്സ് ജീവനക്കാര്‍ പൊലീസുകാരന്റെ അവസ്ഥയും തുടര്‍ന്നുള്ള ചികിത്സയും വ്യക്തിപരമായി നിരീക്ഷിക്കുന്നു. മരുന്നുകള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍, മാനസികരോഗ വിദഗ്ധരുടെ സേവനം ലഭ്യമാകുന്ന ബന്ധപ്പെട്ട ആശുപത്രികളിലേക്ക് അയക്കാറുണ്ട്. 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ യാതൊരു കാര്യങ്ങളിലും പ്രത്യേകിച്ച് കുടുംബകാര്യങ്ങളില്‍ ശ്രദ്ധേ ചെലുത്താതെ പോകുന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത് വര്‍ദ്ധിപ്പിക്കുന്നു. അവധിയെടുക്കാന്‍ അവകാശമുണ്ടെങ്കിലും അതിന്റെ പൂര്‍ണഫലം ഇപ്പോഴും പലര്‍ക്കും അത് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. അവധിയിലാണെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജോലിയില്‍ എത്തേണ്ട സാഹചര്യം വലുതാണെന്ന് വിലയിരുത്തപ്പെടുന്നു. ചയ്യുന്നു.പുരുഷ പൊലീസുകാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് വളരെയധികം ശ്രദ്ധാലുവാണെന്നും ഹാറ്റ്സ് സെല്ലിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുകയാണെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെല്ലിന്റെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നും സംസ്ഥാനത്തുടനീളമുള്ള പൊലീസുകാര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കുന്നതിനെകുറിച്ചും ആലോചനകള്‍ നടക്കുകയാണ്. പൊലീസുകാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകളുണ്ട്. മിക്ക കേസുകളിലും, പൊലീസുകാര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കാറുണ്ട്. ഒരു പൊലീസുകാരന്റെ ജോലിയുടെ സ്വഭാവം കുടുംബാംഗങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഇത് 10 മുതല്‍ 5 വരെ ജോലിയല്ല, ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും
Content Highlights; work stress several policemen sought the help of Hats from the police force