ഒറ്റവാളുകൊണ്ട് 150 പേരെ ആരാദ്യം കൊല്ലും.? ഇതൊരു മത്സരം ആണ്. അങ്ങനെയും ഒരു മത്സരം നടന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്താണ് ഈ മത്സരം നടന്നിരിക്കുന്നത്. ജപ്പാൻ ചൈനയുടെ മേലെ അധികാരം സ്ഥാപിച്ചപ്പോൾ അന്നത്തെ ജാപ്പനീസ് സൈന്യത്തിൽ ഉൾപ്പെട്ട രണ്ടുപേരായിരുന്നു ഈ മത്സരത്തിന് തുടക്കമിട്ടത്. ഇവർ ആദ്യം ഉണ്ടാക്കിയ മത്സരത്തിൽ 100 പേരെ ആരാദ്യം വധിക്കുമെന്നായിരുന്നു മത്സരം. എന്നാൽ പിന്നീട് അത് 150 ആയി ഉയർത്തുകയായിരുന്നു ചെയ്തത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്താണ് ജപ്പാൻ ചൈനയുടെ മേൽ അധികാരം സ്ഥാപിച്ചത്. അന്നത്തെ ജാപ്പനീസ് സൈനികരായ സൂയോഷി നോഡയും ജോഷിയാക്കി മുക്കായിയും ചേർന്നാണ് ഈ വ്യത്യസ്തമായ മത്സരം ഒരുക്കിയത്.
ഒരു വാൾ മാത്രം ഉപയോഗിച്ചുകൊണ്ട് 100 പേരെ ആരാണ് ആദ്യം വധിക്കുന്നത് എന്നതായിരുന്നു ഈ മത്സരം. ഇവരുടെ ഈ മത്സരം വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. . ഒരു കായികയിനം പോലെ ഈ മത്സരം അവർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു.
അതോടൊപ്പം ഈ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദിവസവും ചിത്രങ്ങൾക്കൊപ്പം തന്നെ പത്രങ്ങളിൽ എത്തുകയും ചെയ്തു. 1937 പുറത്തിറങ്ങിയ ഒരു ആർട്ടിക്കിൾ പ്രകാരം നൂറിലധികം ആളുകളെ ഈ വാൾ ഉപയോഗിച്ച് ഇവർ വധിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ ഇവരിൽ ആരാണ് ആദ്യം ഈ ഒരു സംഖ്യയിലേക്ക് എത്തിയത് എന്ന് എവിടെയും പറയുന്നില്ല. പിന്നീടുള്ള ഈ മത്സരത്തിന്റെ വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ഒന്നും പുറത്തു വരികയും ചെയ്തിട്ടില്ല. എന്നാൽ ചരിത്രത്തിൽ വളരെയധികം വ്യത്യസ്തത തീർത്ത ഒരു മത്സരം ആയിരുന്നു എന്ന് നിസംശയം പറയാം.
Story Highlights ;Different Game In history