മുടിയ്ക്ക് ശരിയായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. മുടി എപ്പോഴും ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ വേഗത്തിൽ കേട് വരാനുള്ള സാധ്യത കൂടുതലാണ്. മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള പോഷകങ്ങളും സംരക്ഷണം ഭക്ഷണത്തിലൂടെയും അല്ലാതെയും നൽകാൻ ശ്രദ്ധിക്കണം. മുടി വളർത്താൻ വളരെ നല്ലതാണ് ആവണക്കെണ്ണ. പണ്ട് കാലം മുതലെ മുടി വളർത്താൻ എല്ലാവരും ഉപയോഗിക്കുന്നതാണ് ആവണക്കെണ്ണ. ആവണക്കെണ്ണയിൽ ഫാറ്റി റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതൽ മൃദുലമാക്കാൻ സഹായിക്കും. ആവണക്കെണ്ണ ചെറുതായി ഒന്ന് ചൂടാക്കുക. ഇനി ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു കോട്ടൺ തുണി കൊണ്ട് മുടി പൊതിഞ്ഞ് വയ്ക്കുക. 40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം. പഴം മുടിയെ നല്ല രീതിയിൽ മോയ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതാണ്. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാൻ ഈ മാസ്ക് സഹായിക്കും. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അത് തലയോട്ടിയിലെ പിഎച്ച് നില ശരിയാക്കി വയ്ക്കാൻ സഹായിക്കും. നല്ല പഴുത്തൊരു പഴം കട്ടകൾ ഇല്ലാതെ മിക്സിയിലിട്ട് ഉടച്ച് എടുക്കുക. ഇനി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർത്ത് യോജിപ്പിക്കുക. മുടിയിലും തലയോട്ടിയിലും ഇത് നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. തേനും മുടിയ്ക്ക് ആവശ്യമായ ജലാംശം നിലനിർത്തി മുടിയെ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കാറുണ്ട്. ആപ്പിൾ സിഡെർ വിനിഗറിൽഒരു ടേബിൾ സ്പൂൺ തേനിൽ കലർത്തി നന്നായി യോജിപ്പിക്കുക. ഇനി ഇത് വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഇത് ഒരു 30 മിനിറ്റ് വച്ച ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കുക.
Content highlight : hair growth tips