കണ്ണിലെ ലെന്‍സില്‍ മൂടലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. കണ്ണിനകത്ത് ജന്മനായുള്ള സുതാര്യമായ ലെന്‍സ് തിമിരം ബാധിക്കുന്നതോടെ അതാര്യമാകുന്നു. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രകാശം കടന്നുപോകുന്നതിനും അത് റെറ്റിനയില്‍ കേന്ദ്രീകരിക്കുന്നതിനും ലെന്‍സാണ് സഹായിക്കുന്നത്. വ്യക്തമായ പ്രതിബിംബം റെറ്റിനയില്‍ ലഭിക്കുന്നതിന് ലെന്‍സ് സുതാര്യമായിരിക്കണം. അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുന്നത്.
തിമിരത്തിന്റെ കാരണങ്ങള്‍;
- വാര്‍ദ്ധക്യം
- പുകവലി
- നിരന്തരമുളള മദ്യപാനം
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
- പൊണ്ണത്തടി
- മുമ്പ് കണ്ണിന് പരിക്കേല്‍ക്കുക
- തിമിരത്തിന്റെ കുടുംബ ചരിത്രം
തിമിരത്തിന്റെ ലക്ഷണങ്ങള്‍
- മൂടിക്കട്ടിയ അല്ലെങ്കില്‍ മങ്ങിയ കാഴ്ച
- കണ്ണടയുടെ പവര്‍ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടിവരിക
- വായനയ്ക്ക് അല്ലെങ്കില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിമയുള്ള പ്രകാശം ആവശ്യമായി വരുക
- നിറങ്ങള്‍ മങ്ങിക്കാണുക
- ബള്ബിനുചുറ്റുമുള്ള പ്രകാശം പടര്‍ന്നു കാണുക
- രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
- ഒരുകണ്ണില്ത്തന്നെ ഇരട്ട കാഴ്ചയുണ്ടാവുക. ചിലപ്പോള്‍ രണ്ടില്‍ കൂടുതലും കാണും.
- രാത്രികാല ഡ്രൈവിങ്ങിന് ബുദ്ധിമുട്ടനുഭവപ്പെടുക.
തിമിരം വരാതിരിക്കാന്‍ എന്ത് ചെയ്യണം?
തിമിരം സാധാരണ വാര്‍ദ്ധക്യത്തിന്റെ ഫലമാണ്. എന്നിരുന്നാലും, ചില മുന്‍കരുതലുകള്‍ എടുക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അവയാണ്;
- പുകവലി ഉപേക്ഷിക്കുക
- നേരിട്ട് സൂര്യപ്രകാശം ഏല്ക്കുമ്പോള് സണ്‍ഗ്ലാസ് ധരിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക
- ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക
- പതിവായി നേത്രപരിശോധന നടത്തുക
- ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
- പാരമ്പര്യമായി പ്രമേഹവും മറ്റ് മെഡിക്കല്‍ അവസ്ഥകളും ഉണ്ടെങ്കില്‍ ഇടയ്ക്കിടെ കണ്ണ് പരിശോധിക്കുക.
STORY HIGHLIGHTS: Cataract- Causes and Remedies