Celebrities

നമുക്കൊരു കറുത്ത സൂപ്പർസ്റ്റാർ ഉണ്ടോ.? കറുത്ത മോഡൽ ഉണ്ടോ.? |Vedan Talkes black models

ആകെയുള്ള കറുത്ത നടൻ എന്നത് വിനായകനാണ്. പക്ഷേ മലയാള സിനിമ വിനായകൻ ചേട്ടനെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടില്ല.

മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള നടനാണ് അനുപ് മേനോൻ. അനൂപ് മേനോനെ പോലെ സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതൻ ആയിട്ടുള്ള ഒരു വ്യക്തിയാണ് വേടൻ. തൃശ്ശൂർ സ്വദേശിയായ വേടൻ എന്ന വ്യക്തി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹം സുപരിചിതനായി മാറിയത്. ഇപ്പോൾ അനൂപ് മേനോന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ഒരു അഭിമുഖത്തിൽ വേടൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നമുക്കൊരു കറുത്ത സൂപ്പർസ്റ്റാർ ഉണ്ടോ എന്നാണ് ചോദിക്കുന്നത്. കേരളത്തിൽ ജാതിയുണ്ട് എന്നും വേടൻ പറയുന്നുണ്ട്. ആകെയുള്ള കറുത്ത നടൻ എന്നത് വിനായകനാണ്. പക്ഷേ മലയാള സിനിമ വിനായകൻ ചേട്ടനെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടില്ല. ജയിലറിലെ പോലെയുള്ള ഒരു വേഷം വിനായകൻ ചേട്ടന് മലയാളത്തിൽ ലഭിക്കില്ല എന്നും പറയുന്നു.

” നമുക്കൊരു കറുത്ത നടൻ ഉണ്ടോ..? നമുക്കൊരു കറുത്ത സൂപ്പർസ്റ്റാർ ഉണ്ടോ..? നമുക്കൊരു കറുത്ത മോഡൽ ഉണ്ടോ.? ഞാൻ ദുബായിൽ പോയപ്പോൾ ഞെട്ടിപ്പോയി അവിടെ മുഴുവൻ കറുത്ത മോഡൽസ് ആണ്. ജയിലറിലെ പോലെ ഒരു വേഷം വിനായകൻ ചേട്ടന് മലയാളത്തിൽ ലഭിക്കുമോ.? രാജീവേട്ടനൊക്കെ ഉള്ളതുകൊണ്ട് കമ്മട്ടിപ്പാടത്ത് നല്ലതായി ചെയ്തു വച്ചിട്ടുണ്ട്. മര്യാദയ്ക്ക് മലയാളികൾ വിനായകൻ ചേട്ടനെ ഉപയോഗിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. നമുക്ക് കറുത്ത താരങ്ങൾ ഇല്ല” എന്നും പറയുന്നുണ്ട്. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകൾ ഇത് അംഗീകരിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
Story Highlights ;Vedan and Anoop Menon talkes black models