Movie News

ധനുഷിന്റെ ‘രായന്‍’ ഒടിടിയില്‍ എത്തുന്നു; തീയ്യതിയും ഒടിടി പ്ലാറ്റ്‌ഫോമും പ്രഖ്യാപിച്ചു-Raayan OTT Release

ചിത്രം ആഗോള ബോക്‌സോഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്

ചെന്നൈ: ധനുഷിന്റെ ‘രായന്‍’ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒഫീഷ്യല്‍ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. രായന്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 23-ന് പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും എന്നാണ് പ്രൈം വീഡിയോ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിച്ചത്.

ജൂലൈ 26നാണ് ചിത്രം തീയറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രംകൂടിയാണ് രായന്‍. ചിത്രം ആഗോള ബോക്‌സോഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചിത്രം 80 കോടിക്ക് മുകളിലാണ് നേടിയത്. ഇതോടെ ഈ വര്‍ഷത്തെ 150 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുയാണ് രായന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം എന്ന നേട്ടവും ഇതോടെ ‘രായന് സ്വന്തം.

ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത്. എന്തായാലും ചിത്രം ഇനിയും കളക്ഷനില്‍ കുതിപ്പ് നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ദേശീയ അവാര്‍ഡ് നേടിയ നടനാണ് ധനുഷ്. തന്റെ അഭിനയത്തിന് എപ്പോഴും പ്രശംസ ലഭിച്ചിട്ടുളള നടന്‍ കൂടിയാണ് അദ്ദേഹം. 2017-ല്‍ തമിഴ് താരം ‘പാ പാണ്ടി’ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് രായന്‍.

STORY HIGHLIGHTS: Raayan OTT Release