മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത പ്രഗല്ഭനായ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍, അദ്ദേഹം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആടുജീവിതം എന്ന സിനിമയ്ക്കാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ ഇതാ പൃഥ്വിരാജിനെ കുറിച്ച് വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
‘മിന്നലഴകേ എന്ന ആല്‍ബം ഞാന്‍ ചെയ്യുന്ന സമയത്ത് ഞാനും ജേക്ക്സും ഷൂട്ട് കഴിഞ്ഞതിനുശേഷം രാജു ചേട്ടന് ഒരു ചെക്ക് കൊണ്ട് കൊടുത്തു. അപ്പോള്‍ ചേട്ടന് പറഞ്ഞു, എനിക്കൊന്നും വേണ്ട ഈ പൈസ, ഇതുകൂടി നിങ്ങള്‍ ഇതിന്റെ മാര്‍ക്കറ്റിങ്ങിന് ഇട്ടോളൂ.. ആല്‍ബം അടിപൊളി ആവട്ടെ എന്ന്. ആ ചെക്ക് രാജു ചേട്ടന് മേടിച്ചില്ല.’, വിനീത് ശ്രീനിവാസന് പറഞ്ഞു. ഹൃദയത്തിന്റെ നിര്‍മ്മാതാവും വിനീതിന്റെ ഉറ്റ സുഹൃത്തുമായ വിശാഖിനൊപ്പം ഉള്ള ഇന്റര്‍വ്യൂവില്‍ ആയിരുന്നു വിനീത് ശ്രീനിവാസന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
View this post on Instagram
ഇത് കേട്ട ഉടനെ വിശാഖും ഇതേപോലെ ഉള്ള ഒരു അനുഭവം പങ്കുവച്ചു. ‘ഹൃദയത്തില്‍ പാട്ടുപാടാന്‍ വന്നിരുന്നു രാജു ചേട്ടന്. അദ്ദേഹം പോകുന്ന സമയത്ത് ഞാന്‍ ഒരു ചെക്കുമായി അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഇത് നീ വേറെ ആരുടെയെങ്കിലും അടുത്ത് പോയി പറഞ്ഞാല്‍ മതി എന്ന്. ആ പാട്ട് പാടിയതിനും റെമ്യൂണറേഷന്‍ അദ്ദേഹം വാങ്ങിയില്ല. അങ്ങനെ ഒരു പേഴ്സണല്‍ ബോണ്ടിംഗ് ഉണ്ട് രാജു ചേട്ടന്. നമ്മള് സിനിമയൊന്നും ഇതുവരെ ചെയ്തിട്ടില്ല. പക്ഷേ എനിക്ക് ഒരു ചേട്ടനെപോലെയാണ് അദ്ദേഹം.’, വിശാഖ് പറഞ്ഞു.
STORY HIGHLIGHTS: Vineeth Sreenivasan and Visakh Subramaniam
about Prithviraj