പത്തനംതിട്ട: ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) ആണ് പിടിയിലായത്. കേസെടുത്ത് നാല് മാസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്.
യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങള്‍ ലിജുവിനെ മര്‍ദ്ദിച്ചിരുന്നു. അതിന് ചികിത്സയിലിരിക്കെയാണ് അറസ്റ്റ് മുന്നില്‍ കണ്ട് ഇയാള്‍ ഒളിവില്‍ പോയത്.
ആറന്മുള പോലീസാണ് മോഷ്ടാവ് എന്ന സംശയത്തില്‍ ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പോലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്.