നമ്മൾ പണ്ടുമുതലേ പ്രേതകഥകൾ ഒക്കെ കേട്ട് വന്നിട്ടുള്ളവരാണ്. ഈ പ്രേതകഥകൾ കേട്ട് വന്ന സമയത്ത് നമ്മുടെയൊക്കെ മനസ്സിൽ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ഒരു സംശയമായിരിക്കും പ്രേതങ്ങൾ എന്താണ് പകൽ ഇറങ്ങാത്തത് എന്നത്. എല്ലാ കഥകളിലും രാത്രിയിലെത്തുന്ന പ്രേതത്തെ കുറിച്ചുള്ള കഥകൾ ആയിരിക്കും കേട്ടിട്ടുണ്ടാവുക. ശരിക്കും എന്തുകൊണ്ടാണ് പകൽ പ്രേതങ്ങൾ പുറത്തിറങ്ങി നടക്കാത്തത്.? അവയ്ക്ക് പകൽവെളിച്ചത്തെ ഭയമാണോ.? എന്തുകൊണ്ടാണ് പകൽ പ്രേതങ്ങൾ ഇല്ലാത്തത് എന്നതിന്റെ മറുപടി ഈ വീഡിയോയുടെ അവസാനം നിങ്ങൾക്ക് ലഭിക്കും. അതിനുമുൻപ് ചില കാര്യങ്ങൾ പറയാം. വെറുതെയൊന്ന് ഊഹിച്ചു നോക്കുക, നമ്മൾ പുതിയൊരു സ്ഥലത്തേക്ക് എത്തുന്നു. നമുക്ക് ആ സ്ഥലത്തെക്കുറിച്ച് യാതൊരു പരിചയവുമില്ല. നമ്മൾ ആ സ്ഥലത്തെത്തിയപ്പോൾ നന്നേ രാത്രിയായിരിക്കുന്നു നമുക്ക് ഒട്ടും പരിചയമില്ലാത്ത ആ പുതിയ സ്ഥലവുമായി നമ്മൾ ഇണങ്ങി വരണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കും. ആ സ്ഥലത്തെ എല്ലാ കാര്യങ്ങളും നമുക്ക് പുതിയതാണ്. അതുകൊണ്ടു തന്നെ ആ സ്ഥലത്ത് എത്തുമ്പോൾ നമ്മുടെ ഉള്ളിൽ സ്വാഭാവികം ആയിട്ടുള്ള ചെറിയൊരു ഭയം ഉണ്ടാകും. എന്താണ് ഈ സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്നത് എന്നൊക്കെയുള്ള ഒരു തോന്നൽ. രാത്രി ആയതുകൊണ്ട് തന്നെ നമ്മൾ ആ സ്ഥലത്തെ ജനൽ അരികിൽ നിൽക്കുകയാണെന്ന് കരുതുക അപ്പോൾ നമുക്ക് മുൻപിൽ ഒരു ചിലന്തി ഇരിക്കുന്നു കറന്റ് ഇല്ലാത്ത ഒരു സമയമാണ് എന്ന് വിചാരിക്കുക. ഒരു മെഴുകുതിരി മാത്രമാണ് നമ്മൾ അവിടെ കത്തിച്ചു വച്ചിരിക്കുന്നത്. ഈ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഈ ചിലന്തിക്ക് കുറച്ചുകൂടി ഒരു വലുപ്പം കൂടുതല് തോന്നും. പെട്ടെന്ന് ഇത് കാണുകയാണെങ്കിൽ നമ്മുടെ ഉള്ളിലെ ചിന്ത എന്തായിരിക്കും? ഏതോ ഒരു വ്യത്യസ്തമായ ജീവി നമ്മളെ ആക്രമിക്കാൻ വന്നു എന്നായിരിക്കും. അത് നമ്മുടെ മനസ്സിന്റെ തോന്നലാണ്. നേരറിയാൻ സിബിഐ എന്ന ചിത്രം കണ്ടവർക്ക് അറിയാം ആ ചിത്രത്തിൽ തിലകനോട് മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. എത്ര ധൈര്യമുള്ള ആളാണെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കി ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുമോ എന്ന് ചോദിച്ചാൽ ആ സമയം ആ വ്യക്തിയുടെ ധൈര്യത്തിൽ ഒരല്പം ചാഞ്ചാട്ടം ഉണ്ടാകും എന്ന്.
നമ്മൾ സ്ഥിരം കിടക്കുന്ന ബെഡ്റൂം ആണെങ്കിൽ പോലും ഒരാൾ വെല്ലുവിളിച്ചുകൊണ്ട് ഇന്ന് നിനക്ക് ധൈര്യമുണ്ടെങ്കിൽ ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കാമോന്ന് ചോദിച്ചാൽ അതുവരെ ഇല്ലാത്ത ഒരു ഭയം ആ വ്യക്തിയിൽ ഉണ്ടാവും എന്നത്. 100% കൃത്യമായ വസ്തുത തന്നെയാണ് ഈ പറയുന്നത്. നമ്മുടെ മനസ്സിന്റെ ചിന്തയാണ്. തലച്ചോറ് നമ്മളെ നിയന്ത്രിക്കുന്ന രീതിയാണ് അതിന് കാരണം. ഇത്രയും വലിയ രീതിയിൽ നിങ്ങളോട് സംസാരിക്കുന്ന എന്നോട് ഒരാൾ പറയുകയാണ് രാത്രി പത്തുമണിക്ക് ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് കൂടി നിങ്ങൾക്ക് നടന്നു പോകാമോ എന്ന്. അങ്ങനെ ചോദിച്ചാൽ ഞാനാണെങ്കിലും നടക്കില്ല. എന്റെ ഉള്ളിലും നിങ്ങളോട് ഞാൻ പറഞ്ഞ അതേ പേടിയുണ്ട്.
എത്ര ധൈര്യമുണ്ടെന്നു പറഞ്ഞാലും ആ നിമിഷം ഒരു ചെടി അനങ്ങിയാൽ പോലും അത് ഒരു പാരാനോർമൽ ആക്ടിവിറ്റിയായി മാത്രമേ ഞാനും കരുതുകയുള്ളൂ. എന്നാൽ ഇതേ സ്ഥലത്ത് കൂടി നടക്കാൻ പകൽ സമയത്ത് എന്നോട് പറയുകയാണെങ്കിൽ ഞാൻ അത്ര പേടിയില്ലാതെ അത് ചെയ്യും അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം.? അതെ..! ഇരുട്ട് അതാണ് യഥാർത്ഥ പ്രശ്നം. നമ്മുടെ തലച്ചോറിനെ നിയന്ത്രിക്കുന്ന നമ്മെ പേടിപ്പിക്കുന്ന ആ വസ്തുത ഇരുട്ടാണ്. പകൽ വെളിച്ചത്തിൽ നമുക്ക് എവിടെയും പോകാം. ധൈര്യം തോന്നും. എന്നാൽ രാത്രി കനക്കുമ്പോഴാണ് നമ്മളിൽ ഭയം ഉടലെടുക്കുന്നത്. അതിന് കാരണം നമ്മെ ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്നെയാണ്. ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് പകൽ പ്രേതങ്ങൾ ഇറങ്ങുമോ ഇല്ലയോ എന്നതിന്റെ ഉത്തരം ഞാൻ വീഡിയോയുടെ അവസാനം പറയാം എന്ന്. പകൽ പ്രേതങ്ങൾ ഇറങ്ങുന്നുണ്ടോ ഇല്ലയോ എന്നതല്ല ആ സമയത്ത് നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് സത്യം. അതേസമയം ഇരുട്ട് ആകുമ്പോഴേക്കും നമ്മുടെ ചിന്തകൾ മാറിമറിയുന്നു. വെളിച്ചം കുറയുന്നതുകൊണ്ട് തന്നെ സ്വാഭാവികമായും നമ്മളിൽ ഭയം ഉടലെടുക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. പ്രധാന പ്രശ്നം പ്രേതങ്ങളും പാരാനോർമൽ ആക്ടിവിറ്റുകളും ഒന്നുമല്ല. ഇരുട്ട് തന്നെയാണ്. നമുക്ക് മുന്നിൽ ഇരുട്ടാണ്, അതാണ് നമ്മളെ അപ്പോൾ നിയന്ത്രിക്കുന്ന ഒരു കാര്യം. ഇപ്പൊ മനസ്സിലായില്ലേ പ്രേതങ്ങൾ എന്തുകൊണ്ടാണ് പകലിറങ്ങി നടക്കാത്തത് എന്ന്
Story Highlights ;Why ghosts don’t come down during the day.?