Kerala

വയനാട് ദുരന്തം; നഷ്ടം 1200 കോടി, പുനരധിവാസത്തിന് വേണ്ടത് 2000 കോടിയിലേറെ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ. പുനരധിവാസത്തിനായി 2000 കോടിയിലേറെ രൂപ വേണമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രത്തിന് നൽകാനുള്ള മെമ്മോറാണ്ടം തയ്യാറായിക്കഴിഞ്ഞു.

താത്കാലിക പുനരധിവാസം ഈ മാസം 30ന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്നും സേനകളുടെ സാന്നിധ്യം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

താത്ക്കാലിക പുനരധിവാസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിക്കാം:

ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 04936 203450