ഈ മനുഷ്യനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?ഇര്‍ഷാദ് എന്നാണ് പേര്. യുപിയിലെ മുര്‍ഷിദാ ബാദില്‍ നിന്നും ഡല്‍ഹിയെന്ന മഹാനഗരത്തിലേയ്ക്ക് ഇര്‍ഷാദ് ഇന്ന് വരുമ്പോള്‍ ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു.സുഭാഷിണി അലിയെ കാണാന്‍… വീട്ടില്‍ തയ്യാറാക്കിയ ഒരു ടപ്പ നിറയെ അച്ചാറും,മനസ്സ് നിറയെ സ്നേഹവുമായി എ കെ ജി ഭവനില്‍ സുഭാഷിണി അലിയെ തേടി ഇര്‍ഷാദ് എത്തുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നുവെന്ന് എ.എ. റഹീം എംപി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇർഷാദിനെ കണ്ടുമുട്ടിയ സംഭവം വിശദീകരിക്കുകയാണ് എ.എ. റഹീം എംപി.
ഉത്തര്‍ പ്രദേശില്‍ ഒരു കുഞ്ഞിനെ ടീച്ചര്‍ ഇതര മതസ്ഥനായ വിദ്യാര്‍ത്ഥിയെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്ന വാര്‍ത്തയും ദൃശ്യവും ഓര്‍മ്മയില്ലേ? മതനിരപേക്ഷ ഇന്ത്യയുടെ മുഖത്ത് ആഞ്ഞുപതിച്ച അനേകം പ്രഹരങ്ങളില്‍ ഒന്ന് ഇര്‍ഷാദിന്റെ മകന്റെ കുഞ്ഞുമുഖത്താണ് പതിച്ചത്. വാര്‍ത്തകള്‍ വരും പോകും.. വാര്‍ത്തകളിലെ മനുഷ്യര്‍ അവരെ നിസ്വാര്‍ഥമായി ചേര്‍ത്തുപിടിച്ചവരെ വീണ്ടും വീണ്ടും ഓര്‍ക്കും.വീണുപോയ കാലത്ത് ഒരു കൈ തന്നവരെ,നിസ്വാര്‍ഥമായി കൈപിടിച്ച് മുന്നോട്ട് നടത്തിയവരെ അവര്‍ക്ക് മറക്കാനാകില്ല. ഡല്‍ഹിയില്‍ എ കെ ജി ഭവനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.സി പി ഐ(എം)പോളിറ്റ് ബ്യുറോ അംഗം സഖാവ് സുഭാഷിണി അലിയ്ക്കും എനിക്കുമൊപ്പം ഇരിക്കുന്ന ഈ മനുഷ്യനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?ഇര്‍ഷാദ് എന്നാണ് പേര്. യു പി യിലെ മുര്‍ഷിദാ ബാദില്‍ നിന്നും ഡല്‍ഹിയെന്ന മഹാനഗരത്തിലേയ്ക്ക് ഇര്‍ഷാദ് ഇന്ന് വരുമ്പോള്‍ ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു.സുഭാഷിണി അലിയെ കാണാന്‍… വീട്ടില്‍ തയ്യാറാക്കിയ ഒരു ടപ്പ നിറയെ അച്ചാറും,മനസ്സ് നിറയെ സ്നേഹവുമായി എ കെ ജി ഭവനില്‍ സുഭാഷിണി അലിയെ തേടി ഇര്‍ഷാദ് എത്തുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. അന്ന് സംഭവം ഉണ്ടായ ഉടനെ സുഭാഷിണിയും, ജോണ്‍ ബ്രിട്ടാസ് എം പി യും മറ്റു സി പി ഐ(എം)നേതാക്കളും ഇര്‍ഷാദിന്റെ വീട്ടിലേക്കെത്തിയിരുന്നു.അവരെ ചേര്‍ത്ത് പിടിച്ചു.വേറെയും ധാരാളം പേര് വന്നു,പോയി.എല്ലാവരുടെയും സന്ദര്‍ശനവും പിന്തുണയും അവര്‍ക്ക് അന്ന് അമൂല്യമായിരുന്നു. എന്നാല്‍ സഖാവ് സുഭാഷിണി അലിയും അവിടുത്തെ സി പി ഐ(എം)സഖാക്കളും ഇപ്പോഴും ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നു.ആവശ്യമായതെല്ലാം ചെയ്യുന്നു.വാര്‍ത്തകള്‍ വരുന്നതിനും പോകുന്നതിനും അപ്പുറം വാര്‍ത്തകളിലെ മനുഷ്യരെ വിട്ടുപോകാത്ത രാഷ്ട്രീയ മനസ്സ്…സഖാവ് സുഭാഷിണി അലിയ്ക്ക് ഇപ്പോഴും ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും അപ്ഡേറ്റെഡ് ആണ്. സന്തോഷത്തോടെ ഇര്‍ഷാദ് ഞങ്ങളെ അയാളുടെ ഫോണിലെ ഗാലറിയില്‍ നിന്നും ഒരു ചിത്രമെടുത്തു കാണിച്ചു,മകന് ഇപ്പോള്‍ പഠിക്കുന്ന സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഫോട്ടോ.നമ്മുടെ രാജ്യത്തിന്റെ പതാകയും പിടിച്ചു അവന്റെ കൂട്ടുകാര്‍ക്കൊപ്പം യൂണിഫോമില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മനോഹരമായ ചിത്രം.അത് കാണിക്കുമ്പോള്‍ ഇര്‍ഷാദിന്റെ മുഖം ഞാന്‍ ശ്രദ്ധിക്കുകയായിയുന്നു..ഒരേ സമയം അഭിമാനവും,ആശ്വാസവും,പ്രതീക്ഷയും ആ മുഖത്ത്… വര്‍ഗീയതയുടെ പ്രഹരമേറ്റ് ഒരു ഇരയും വീണുപോകരുത്.തലയുയര്‍ത്തി അഭിമാനത്തോടെ അതിജീവിക്കാന്‍,അവര്‍ക്ക് ആത്മവിശ്വാസം നല്കാന് നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്.