കൗതുകം നിറഞ്ഞ പല വീഡിയോസും സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ വളരെ കൗതുകപരമായ ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ കേര അതിര്‍ത്തിയില്‍ നിന്നുള്ള ഒരു വീഡിയോ ആണിത്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്നുകൊണ്ട് അയല്‍ രാജ്യത്തുള്ളവരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്നതിനുളള ടിപ്പുകള്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉള്ള ആളുകള്‍ ഒരു വലിയ നദിക്ക് അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് പരസ്പരം കൈവീശി കാണിക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പാകിസ്ഥാനിലെ ഒരു ഡോക്ടറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മറിയം ഫാത്തിമ എന്ന യുവ ഡോക്ടര്‍ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിര്‍ത്തിക്ക് അപ്പുറത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നവരുടെ വീഡിയോ ആണ് ഇത്. ഇത്തരത്തില്‍ ആശയവിനിമയം സാധ്യമാകുന്നതിനായി 9 നിര്‍ദ്ദേശങ്ങളും വീഡിയോയില്‍ മറിയം ഫാത്തിമ പങ്കുവയ്ക്കുന്നുണ്ട്.
കൈവീശി കാണിക്കുക, ഹൃദയത്തിന്റെ ആകൃതിയില്‍ കൈ വയ്ക്കുക, ക്രിക്കറ്റ് കളിക്കാമോ എന്ന് ചോദിക്കുക.. തുടങ്ങി നിരവധി ടിപ്പുകള്‍ ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പങ്കുവെക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ 15,000 ത്തോളം ഫോളോവേഴ്‌സ് ഉള്ള മറിയം ഫാത്തിമയുടെ വീഡിയോ നിമിഷനേരങ്ങള്‍ കൊണ്ടുതന്നെ വൈറല്‍ ആവുകയായിരുന്നു. വീഡിയോയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
STORY HIGHLIGHTS: Tips for connecting with Indians, Video goes viral