UAE

യു.എ.ഇയുടെ ഇടപെടലിൽ ഇതുവരെ മോചിപ്പിച്ചത് 1,788 തടവുകാരെ

യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയിനും 230 തടവുകാരെ കൂടി മോചിപ്പിച്ചു. യു.എ.ഇയുടെ ഇടപെടലിൽ മോചിപ്പിച്ച തടവുകാരുടെ എണ്ണം 1,788 ആയി. മധ്യസ്ഥശ്രമങ്ങളോട് സഹകരിച്ച ഇരു രാജ്യങ്ങൾക്കും യു.എ.ഇ വിദേശകാര്യമന്ത്രാലയം നന്ദി അറിയിച്ചു.

റഷ്യ-യുക്രെയിൻ സംഘർഷം കുറക്കാൻ യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് 230 തടവുകാരെ കൂടി ഇരുരാജ്യങ്ങളും മോചിപ്പിച്ചത്. ഒരുമാസം പിന്നിടുന്നതിനിടെ രണ്ടുതവണ തടവുകാരെ കൈമാറ്റം ചെയ്യാൻ റഷ്യയും യുക്രെയിനും സന്നദ്ധമായതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഈ വർഷം ഏഴാമത്തെ മധ്യസ്ഥ ശ്രമമാണ് യു.എ.ഇയുടെ നേതൃത്വത്തിൽ നടക്കുന്നത്. റഷ്യ-യുക്രൈയിൻ പോരിൽ സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ തുടരുമെന്നും യു.എ.ഇ വ്യക്തമാക്കി. 2022 ഡിസംബറിൽ യു.എസും റഷ്യയും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിലും യു.എ.ഇ മധ്യസ്ഥത നിർണായകമായ പങ്കുവഹിച്ചിരുന്നു.