നമ്മുടെ ലോകത്ത് നിരവധി ലോഹങ്ങളാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. അതിൽ ഏറ്റവും പ്രിയപ്പെട്ട ലോഹം ഏതെന്ന് ചോദിച്ചാൽ പകുതിയിൽ അധികം ആളുകളും പറയുന്ന ഒരു ഉത്തരം സ്വർണം എന്ന് തന്നെയായിരിക്കും. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ലോഹമാണ് സ്വർണമെന്ന് പറയുന്നത്. അടിച്ചു പരത്താനും വലിച്ചു നീട്ടുവാനുമുള്ള കഴിവാണ് എപ്പോഴും സ്വർണ്ണത്തെ മറ്റു ലോഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതിലെല്ലാം ഉപരി ഏറ്റവും വിലയേറിയ ഒരു ലോഹം തന്നെയാണ് സ്വർണം എന്ന് പറയുന്നത്. സ്വർണവും വെള്ളിയും ആണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ലോഹം എന്ന് പറയുന്നത്. അതിൽ തന്നെ കേരളത്തിലായിരിക്കും ഒരുപക്ഷേ സ്വർണത്തിന് ഇത്രത്തോളം ഡിമാൻഡ് ഉണ്ടായിരിക്കുക. സ്വർണം ഏറ്റവും ചിലവേറിയ ലോഹം തന്നെയാണെന്ന് നമുക്കറിയാം. ഒരു സ്ഥലത്ത് സ്വർണം ഉണ്ട് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ മിനിറ്റുകൾ കൊണ്ട് അവിടെ നിറയെ ആളുകൾ എത്തും. അത് പുറത്തെടുക്കാനുള്ള സഹായങ്ങളുമായി. അതിൽ നിന്ന് തന്നെ സ്വർണം എത്രത്തോളം ഡിമാൻഡുള്ള ലോഹമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ ചില വീടുകളുടെയും മറ്റും ചില ഭാഗങ്ങളിൽ നിധികൾ കണ്ടെത്താറുണ്ടായിരുന്നു.
പുതിയ വീടോ മറ്റോ ആരെങ്കിലും വയ്ക്കുമ്പോഴാണ് ഇങ്ങനെ കണ്ടെത്തുന്നത്. അങ്ങനെ തറവാടുകളിൽ നിന്നുമൊക്കെ സ്വർണ്ണവും വജ്രവും ഒക്കെ ലഭിക്കുമ്പോഴാണ് നമ്മൾ നിധി എന്നു പറയുന്നത്. ചില സ്ഥലങ്ങളിൽ സ്വർണം കുഴിച്ചെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സ്ഥലത്തെ കുറിച്ചാണ് ഇപ്പോൾ പറഞ്ഞുവരുന്നത്. അമേരിക്കയിലെ അരിസോണയിലെ സൂപ്പർസ്റ്റേഷൻ ഹിൽസിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ ധാരാളം സ്വർണ്ണ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവിടെ ലോസ്റ്റ് ഡബ്സ്മാന്‍ ഗോൾഡ് മൈനിൽ സ്വർണ്ണഖനികൾ ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ പോയവർ ആരും തന്നെ തിരികെ വന്നിട്ടുമില്ല. വളരെയധികം നിഗൂഢത ഒളിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്. എന്നാൽ ഈ രഹസ്യം ഇതുവരെ പുറത്തു വന്നിട്ടില്ല. സൂപ്പർസ്റ്റേഷൻ ഹിൽസിൽ ഒളിപ്പിച്ച സ്വർണമാണ് ഈ രഹസ്യമായി പറയപ്പെടുന്നത്. പലരും സ്വർണ്ണം നേടിയ അങ്ങോട്ടേക്ക് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോയവരും തിരിച്ച് വന്നിട്ടില്ല അവർക്ക് ആ പ്രദേശത്തു നിന്നും യാതൊരു നിധിയും ലഭിച്ചിട്ടുമില്ല ഈ പ്രദേശത്തിന് ഭയങ്കര ചൂടാണ് എന്നും അറിയുന്നുണ്ട് ചൂട് പോലെ തന്നെയാണ് അവിടുത്തെ തണുപ്പും അസ്ഥി പോലും മരവിച്ചു പോകുന്ന തരത്തിലുള്ള തണുപ്പാണ് അവിടെയുള്ള സൂപ്പർ സ്റ്റേഷൻ നിയമവിരുദ്ധമായ ഒന്നുകൂടിയാണ് ആരെങ്കിലും ഇവിടെ സ്വർണം കണ്ടെത്തുകയാണെങ്കിൽ പോലും അത് സർക്കാർ ഖജനാവിലാണ് നിക്ഷേപിക്കേണ്ടത് ഇപ്പോഴും നിരവധി ആളുകളാണ് ഇവിടെ സ്വർണവും തേടി എത്തുന്നത്.
എന്നാൽ ഇവിടെയെത്തുന്നവരുടെ ജീവൻ നഷ്ടപ്പെടുകയാണ് കൂടുതലും കണ്ടുവരുന്നത് അപകടകരമായ ഈ കുന്നുകളിൽ സ്വർണ്ണം തേടി പലരും എത്തുന്നുണ്ട് എന്നും എന്നാൽ അവിടെ എത്തിയവർ ഒന്നും തന്നെ തിരിച്ചു പോയിട്ടില്ല എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. സ്വർണം തേടി എത്തിയവരുടെ മൃതദേഹങ്ങൾ പിന്നീട് പോലീസ് കണ്ടെടുത്തതാണ് പറയുന്നത്. എന്താണ് ആ കുന്നുകളിൽ ഒളിപ്പിച്ചിട്ടുള്ള നിഗൂഢത എന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ പലരും പറയുന്നത് പോലെ തന്നെ അവിടെ സ്വർണ്ണഖനി ഉണ്ടായിരിക്കും. അത് ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടാകും ,അതുകൊണ്ടുതന്നെ അവിടെ എത്തുന്ന വരെ വക വരുത്തുവാൻ അത്തരം ആളുകൾ തന്നെ ശ്രമിക്കുന്നതായിരിക്കാം ,അല്ലെങ്കിൽ ഇവരുടെ ഈ രഹസ്യം പുറത്തു പോകാതിരിക്കാൻ ഇവരുടെ ഗവൺമെന്റ് തന്നെ ഏതെങ്കിലും രീതിയിൽ ഈ വരുന്ന ആളുകളെ ഇല്ലാതാക്കുന്നതായിരിക്കാം എന്നും അനുമാനങ്ങൾ ഉണ്ട്.
എന്താണെങ്കിലും വ്യക്തമായി ഒന്നുമറിയില്ല. ആകപ്പാടെ എല്ലാവർക്കും അറിയാവുന്നത് ഒന്നു മാത്രമാണ് ഇവിടെ എത്തിയിട്ടുള്ളവർ ആരും തന്നെ ജീവനോടെ പോയിട്ടില്ല . ആ ഒരു കാര്യം എല്ലാവർക്കും ഉറപ്പുമാണ് .അവിടെയെത്തിയവർക്ക് എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതും വ്യക്തമല്ല. ഇനി സ്വർണത്തോടുള്ള മലയാളികളുടെ ഭ്രമം പറയുകയാണെങ്കിൽ നമ്മുടെ ഇന്ത്യയിൽ വെച്ച് തന്നെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് കേരളത്തിലാണ് .കാരണം കേരളീയരുടെ ആഘോഷങ്ങളിലെല്ലാം സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട് .ഇവിടെയുള്ള സ്ത്രീകൾക്ക് എല്ലാം തന്നെ സ്വർണം ഉപയോഗിക്കാൻ വലിയ ഇഷ്ടവുമാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ആ ഒരു ഇഷ്ടമുണ്ട്.
Story Highlights ; A hidden treasure in Superstation Hills, Arizona, USA