Kerala

വയനാട് പുനരധിവാസം; സർവകക്ഷി യോഗം 29 ന്

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ഈ മാസം 29നാണ് സർവ്വകക്ഷി യോഗം നടക്കുക.

വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

അതേസമയം ദുരന്ത മേഖലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ആ​ന​ടി​ക്കാ​പ്പ് മു​ത​ല്‍ സൂ​ചി​പ്പാ​റ വ​രെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​യി​രു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍. ക​ണ്ടെ​ത്തി​യ ആ​റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​യി മേ​പ്പാ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ഇ​വി​ടെ നി​ന്ന് നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫ്, സ്പെ​ഷ്യ​ല്‍ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ്, ഫ​യ​ർ​ഫോ​ഴ്സ്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു.

14 അം​ഗ ടീ​മി​ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ച് ന​ല്‍​കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ദു​ർ​ഘ​ട മേ​ഖ​ല​യി​ലെ തെ​ര​ച്ചി​ല്‍ ആ​യ​തി​നാ​ല്‍ സാ​റ്റ്‍​ലൈ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​നും ഒ​രു​ക്കി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​യ​ർ​ലി​ഫ്റ്റും സ​ജ്ജ​മാ​ക്കി​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.