Kozhikode

കരിയാത്തുംപാറയിൽ എം.ബി.ബി.എസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. തൂ​ത്തു​ക്കു​ടി ഗ​വ. കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ പാ​ലാ സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫ് (20) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉൾപ്പടെയുള്ള എട്ടംഗസംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലായണ് ഇവരെത്തിയത്. അടിയൊഴുക്കും ചുഴിയുമുള്ളതിനാൽ പ്രദേശവാസികൾ പോലും കുളിക്കാനിറങ്ങാത്ത കടവിലാണ് അപകടമുണ്ടായത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ജേ​ക്ക​ബി​നെ മു​ങ്ങി​യെ​ടു​ത്ത​ത്. കൂ​രാ​ച്ചു​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News