മലയാള സിനിമയിൽ ഇപ്പോൾ ശക്തമായ രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. സിനിമ ലോകത്തുള്ള ഒട്ടുമിക്ക ആളുകളും ഇപ്പോൾ ഭയന്നിരിക്കുന്ന അവസ്ഥയാണെന്ന് പറയുന്നതാണ് സത്യം. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ നിരവധി ആളുകളാണ് സംശയത്തിന്റെ മുന്നിൽ നിൽക്കുന്നത്. ഇതിനോടകം തന്നെ സിനിമ രംഗത്തെ പല താരങ്ങളുടെയും പേരടക്കം വെളിപ്പെടുത്തിക്കൊണ്ട് നിരവധി ആളുകൾ പറയുന്നുണ്ട്. നടൻ ജയസൂര്യയെ കുറിച്ച് ഇതിനോടകം രണ്ടു പേർ പരാതി പറഞ്ഞതായാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതേപോലെ തന്നെ നിരവധി ആളുകളാണ് പല താരങ്ങളുടെയും പേര് പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്.
ഈ സാഹചര്യത്തിൽ ചില പ്രമുഖ നടിമാർ ചില അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.. അത്തരത്തിൽ രംഗത്ത് വന്നവരിൽ നടിയായ രമ്യ നമ്പീശൻ പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുന്നുണ്ട്..ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയിൽ അനുയോജ്യമായ ഒരു കുറിപ്പും ആയാണ് രമ്യ നമ്പീശൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഈ കുറിപ്പ് ഒരുപാട് അർത്ഥങ്ങൾ ഉള്ളതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
View this post on Instagram
അന്റോണിയോ ഗ്രാമസ്‌സിയുടെ ദ ടെൽ ദ ട്രൂത്ത് ഈസ് റവല്യൂഷനറി എന്ന ഭാഗത്തിൽ നിന്നുമുള്ള കുറച്ച് വരികളാണ് രമ്യ നമ്പീശൻ പങ്കുവയ്ക്കുന്നത്.” ഈ ലോകം ഇവിടെ ജനിച്ച എല്ലാവർക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം” എന്ന് പറഞ്ഞു കൊണ്ടാണ് രമ്യ നമ്പീശൻ ഈ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് അർത്ഥങ്ങൾ നിരവധിയാണ്. അതിജീവിത തുടങ്ങിയ ഒരു കനൽതിരി ആണ് ഇപ്പോൾ എരിഞ്ഞ് ഇത്രയും വലിയ തീയായി മാറിയിരിക്കുന്നത് എന്നാണ് ഇതിന്റെ അർത്ഥം.
Story Highlights ; Ramya Nambeshan Post