Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മറയ്ക്കാനുള്ളതല്ല തുറക്കാനുള്ളതാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട്: എന്താണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ? /Hema commission report is not to hide but to reveal’: What does the report say?

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗിക ആവശ്യത്തിന് വഴങ്ങിയാല്‍ മാത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 04:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലാളിയുടെ ഓണക്കാലത്ത് ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുന്ന ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്താണ് ?. അത് പുറംലോകം കണ്ടാല്‍ എന്തും സംഭവിക്കും. ആരൊക്കെ വീഴും. ഇതാണ് വയനാട് ഉറുള്‍പൊട്ടലിനു ശേഷം മലായളികള്‍ക്കു മുകളിലേക്കു പതിച്ചിരിക്കുന്ന വലിയ വിഷയം. അപ്പോള്‍, അനശ്വര നടന്‍ ജയന്റെ മരണത്തില്‍ കലാശിച്ച കോളിക്കം എന്ന സിനിമയ്ക്കു ശേഷം രണ്ടാമതൊരു കോളിളക്കം മലയാള സനിമാ മേഖലയില്‍ സൃഷ്ടിച്ച ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്താണെന്നറിയണം. ആ റിപ്പോര്‍ട്ട് പിടിച്ചു കുലുക്കിയത് ആരെയൊക്കെ എന്നറിയണം.

ഹേമാ കമ്മിഷന്‍ ?

മലയാള സിനിമാ രംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികള്‍ സമര്‍പ്പിക്കാന്‍ 2018 ജൂലായില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ഒരു അനേഷണ കമ്മിഷനാണിത്. മുന്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിഷന്‍. ചലച്ചിത്ര നടി ശാരദ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

പെട്ടെന്നുണ്ടായ കാരണം ?

2017ല്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപംകൊണ്ട വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്‌ള്യു.സി.സി) എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. 2017 ഫെബ്രുവരി 17ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിലെ പ്രമുഖ നടിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി സ്വന്തം കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തുടനീളം ഞെട്ടലും രോഷവും സൃഷ്ടിച്ചു, സംഭവത്തിന്റെ അസ്വസ്ഥമായ വിശദാംശങ്ങള്‍ പുറത്തുവന്നു. രക്ഷപ്പെട്ടയാളെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സംഭവം ചിത്രീകരിച്ചത്.

പത്ത് പ്രതികളില്‍ ആറ് പേരെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. ജനപ്രിയ നടന്‍ ദിലീപിനെ പ്രതിയാക്കി ജൂലൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 2020 മുതല്‍ വിചാരണ നടക്കുന്ന കേസില്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അതിജീവിച്ചവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സംഭവം അതിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനപരമായ പെരുമാറ്റത്തിലേക്ക് വെളിച്ചം വീശുന്നതായി. ഈ സംഭവത്തില്‍ പരസ്യ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലിയുസിസി) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിനിമാ വ്യവസായത്തെ അലട്ടുന്ന ലിംഗപരമായ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹേമാ കമ്മിഷനെ നിയോഗിക്കുന്നത്.

കമ്മിഷന്റെ ചിലവ് ?

2017 മുതല്‍ 2020 വരെ കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി ആറുലക്ഷത്തി അമ്പത്തയ്യായിരം രൂപ ചിലവഴിച്ചു. 2018 ജൂലൈയില്‍ 5 ലക്ഷവും ജൂണില്‍ 5 ലക്ഷവും, സെപ്തംബറില്‍ 2 ലക്ഷവും, ഡിസംബറില്‍ 5 ലക്ഷവും കൈപ്പറ്റി. 2020 മാര്‍ച്ച് 31ന് 60 ലക്ഷം കൈപ്പറ്റിയതായും സാംസ്‌ക്കാരിക വകുപ്പ് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. പത്ത് തവണയായി ജസ്റ്റിസ് ഹേമ ഒരു കോടിക്ക് മുകളില്‍ തുക കൈപ്പറ്റിയെന്നും രേഖയില്‍ പറയുന്നുണ്ട്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്ന് ?

കമ്മിഷനെ നിയഗിച്ച് ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയില്‍ നിന്ന് കരിമ്പട്ടികയില്‍പ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകള്‍, ഓഡിയോ, വീഡിയോ തെളിവുകള്‍ എന്നിവ സഹിതം  233 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.

കമ്മിഷന്‍ പരിശോധിച്ച വിഷയങ്ങള്‍ ?

ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്. സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടോ എന്നാണ് കമ്മിഷന്‍ പരിശോധിച്ചത്. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങളും കമ്മീഷന്‍ പരിശോധിച്ചു.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ?

പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട്ട്. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തില്‍ നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകം.

മലയാള സിനിമയില്‍ ആണ്‍മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നത്. ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനല്‍ പ്രവര്‍ത്തികളും ലോബിയിംഗും മേഖലയില്‍ ഉണ്ട്. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാര്‍ ജീവഭയം കാരണം തുറന്നുപറയാന്‍ മടിക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗിക ആവശ്യത്തിന് വഴങ്ങിയാല്‍ മാത്രം. വനിതാ പ്രൊഡ്യൂസര്‍മാരെയും നടന്മാരും പ്രവര്‍ത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. ‘നോ’ പറഞ്ഞാല്‍ ഓക്കെ ആയ സീനുകള്‍ വരെ പലതവണ റീടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം നടത്തി മാനസികമായി തകര്‍ക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തുകയാണ്.

സിനിമയില്‍ പ്രവേശനം നേടാനും ജോലി നേടാനും സ്ത്രീകളോട് ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വര്‍ദ്ധിച്ചു. ജോലി സ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, ദുരുപയോഗം, ആക്രമണം പതിവായി. ജോലി സ്ഥലത്ത് ശൗചാലയങ്ങളും മാറി വസ്ത്രം ധരിക്കാനുള്ള മുറികളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിത്യസംഭവമാണ്. സിനിമയില്‍ ജോലി സുരക്ഷയുടെ അഭാവമുണ്ട്. ചിത്രീകരണത്തിനിടെ എടുത്ത സ്റ്റില്‍സ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വ്യവസ്ഥകളില്‍ പരസ്യത്തിന്റെ അഭാവം. താമസവും ഗതാഗതവും ഉള്‍പ്പെടെ നിയമങ്ങളുടെ അഭാവമുള്ള അസംഘടിത മേഖലയായി മാറി.

ഗുണ്ടായിസം നടത്തുന്നവര്‍ സിനിമയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ട്. വ്യവസായത്തില്‍ പുരുഷാധിപത്യം, ലിംഗപക്ഷപാതം, ലിംഗ വിവേചനവും. സിനിമയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും അച്ചടക്കക്കേടും. ജോലി സ്ഥലത്ത് അപമാനകരവും അശ്ലീലവുമായ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നു. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള പരാതികള്‍ സ്വീകരിക്കുന്നതിന്റെ അഭാവം. സമ്മതിച്ച പ്രതിഫലം പോലും നല്‍കാത്തത് തുടങ്ങിയ പ്രശ്‌നങ്ങളും കമ്മിഷനു മുമ്പില്‍ വന്നു.

സിനിമാ വ്യവസായത്തില്‍ നിയമങ്ങളും ചട്ടങ്ങളും ?

കേരളത്തിലെ സിനിമാ വ്യവസായത്തിന് ബാധകമായ ചട്ടങ്ങളില്‍ ഒന്നും തന്നെ ഈ മേഖലയില്‍ പാലിക്കുന്നില്ല. ഇതാണ് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ വേണ്ടത്ര രീതിയില്‍ ഇടപെടാന്‍ കഴിയാത്തതെന്ന് കമ്മീഷന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ നിയമങ്ങള്‍ ഇവയാണ്:

1952ലെ സിനിമാട്ടോഗ്രാഫ് നിയമം
1958ലെ സിനിമാസ് (റെഗുലേഷന്‍) നിയമം, (കേരളം)
1981ലെ സിനി വര്‍ക്കേഴ്‌സ് ആന്‍ഡ് സിനിമാ തിയേറ്റര്‍ വര്‍ക്കേഴ്‌സ് (റെഗുലേഷന്‍) ആക്ട്
1981ലെ തൊഴിലാളി ക്ഷേമ സെസ് നിയമം

ഇന്ത്യന്‍ പീനല്‍ കോഡ്, പോഷ് ആക്റ്റ് തുടങ്ങിയ നിയമങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തികളെയും ലൈംഗികാതിക്രമങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും, സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങള്‍, പ്രത്യേകിച്ച് അതിനുമുമ്പ് സംഭവിക്കുന്ന പ്രത്യേക പ്രശ്നങ്ങള്‍ അവ വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ലെന്ന് സിനിമാ തൊഴിലാളി ക്ഷേമനിധി നിയമം, 1981 കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

കമ്മിഷന് മൊഴി നല്‍കിയവര്‍ ?

മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാര്‍ ഉള്‍പ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയില്‍ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി.

കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ ?

1) ട്രൈബ്യൂണല്‍ രൂകീകരിക്കുക

കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വിചാരണ പരിചയമുള്ള വനിതാ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുക
ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കണം.
എന്നാല്‍, ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ പുനഃപരിശോധനയ്ക്ക് വിധേയമായി മാത്രം
കൗണ്‍സിലര്‍മാര്‍, മധ്യസ്ഥര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, നിയമവിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധരുടെ സഹായം തേടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ട്.

2) തര്‍ക്ക പരിഹാരം

* ഒരു പരാതി ലഭിച്ചാല്‍, ട്രിബ്യൂണല്‍ ആദ്യം പരിഹാരം, കൗണ്‍സിലിംഗ്, അനുരഞ്ജനം അല്ലെങ്കില്‍ മധ്യസ്ഥത എന്നിവയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. പരാതിക്കാര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റ് നിയമപരമായ വഴികളിലൂടെ പരിഹാരം തേടാവുന്നതാണ്

3) അന്വേഷണവും രഹസ്യസ്വഭാവവും

വിവേകപൂര്‍വ്വം അന്വേഷിക്കാനും പ്രസക്തമായ വിവരങ്ങള്‍ ശേഖരിക്കാനും ട്രൈബ്യൂണലിന് കമ്മീഷണര്‍മാരെ നിയമിക്കാം. നടപടിക്രമങ്ങള്‍ രഹസ്യമായിരിക്കും, വിശദാംശങ്ങള്‍ ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കില്ല. ഈ രഹസ്യസ്വഭാവം ലംഘിച്ചാല്‍ പിഴ ഈടാക്കാം.

4) ശിക്ഷകളും സംരക്ഷണവും

പുതിയ നിയമത്തിന്റെ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ പിഴയും കൂടാതെ/അല്ലെങ്കില്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നുള്ള നിരോധനവും ഉള്‍പ്പെട്ടേക്കാം. ട്രൈബ്യൂണലിന് ക്രിമിനല്‍ കോടതിയുടെ അധികാരമില്ലെങ്കിലും തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു സിവില്‍ കോടതിക്ക് സമാനമായി പ്രവര്‍ത്തിക്കും.

5) തൊഴില്‍, ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍

സെറ്റില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റ്, വസ്ത്രം മാറാനുള്ള മുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണം. തൊഴില്‍ അവസരങ്ങള്‍ക്കായി ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതിനോ സ്വീകരിക്കുന്നതിനോ നിര്‍മ്മാതാക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. നിര്‍മ്മാതാക്കള്‍ ന്യായമായ വേതനം നല്‍കുകയും പ്രായമോ ലിംഗഭേദമോ അടിസ്ഥാനമാക്കി സ്ത്രീകള്‍ അന്യായമായി ഒഴിവാക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

6) അധിക വ്യവസ്ഥകള്‍

സ്ത്രീകള്‍ക്ക് വേഷങ്ങള്‍ നല്‍കുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ ഉചിതമായ ഒരു അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. സിനിമയിലെ സ്ത്രീകളെ അപമാനിക്കാനോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനോ ഒരു വ്യക്തിയും സോഷ്യല്‍ മീഡിയയോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കരുത്.

7) എക്സ്പോഷറും പ്രതിഫലവും സംബന്ധിച്ച കരാര്‍ വ്യവസ്ഥകള്‍ നിര്‍മ്മാതാക്കള്‍ പാലിക്കണം

നിര്‍ദിഷ്ട ചട്ടം സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും കൂടുതല്‍ തുല്യവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു, ജോലിക്ക് മുമ്പുള്ളതും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും സമഗ്രമായി അഭിസംബോധന ചെയ്യുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പ്രകാരം കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്, കമ്മീഷന്‍ അടിവരയിടുന്നു.

റിപ്പോര്‍ട്ട് പുറത്തു വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍

2024 ആഗസ്ത് 19ന് കോടതി വിധിയുടെ പിന്‍ബലത്തില്‍ 233 പേജുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയാണ് പ്രസിദ്ധപ്പെടുത്തിയത്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. 2019-ല്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് അതിന്റെ സെന്‍സിറ്റീവ് ഉള്ളടക്കം കാരണം നേരത്തെ പുറത്തുവിട്ടിരുന്നില്ല. നടിമാര്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണെന്നും അതുകൊണ്ട് ആരുമായും കിടക്ക പങ്കിടുമെന്നും പൊതുവെ ഒരു ധാരണയുണ്ട്. മലയാള സിനിമാ വ്യവസായത്തില്‍ ലൈംഗികചൂഷണം വ്യാപകമാണെന്നും ജോലിക്ക് പകരമായി സ്ത്രീകളോട് ‘വിട്ടുവീഴ്ച’ ആവശ്യപ്പെടുന്നുവെന്നും ഇത് അടിവരയിടുന്നു.

റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം

ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നശേഷം നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി രംഗത്തു വന്നു. സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ധിഖും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയും ചെയ്തു. ഇപ്പോഴും വെളിപ്പെടുത്തലുകള്‍ തുരുകയാണ്.

 

content highlights; Hema commission report is not to hide but to reveal’: What does the report say?

Tags: മറയ്ക്കാനുള്ളതല്ല തുറക്കാനുള്ളതാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട്എന്താണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ?ANWESHANAM NEWSAnweshanam.comHEMA COMMISSION REPORTWCChema committe reportAMMA FILM ACTORS UNIONഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട്WHAT IS HEMA COMMISSION REPORTMETOO

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies