തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി രമേശ് തിളങ്ങി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ താരങ്ങളടക്കം നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്.
യൂട്യൂബ് വീഡിയോയിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധിക്കപ്പെടുന്നത്. എല്‍കെജി, നട്പേ തുണൈ, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടൈ, എ1, കോമോളി, സോമ്പി, പൊൻമകള് വന്താല്‍, എംജിആര്‍ മകൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് എംജിആർ നഗറിലെ വസതിയിൽ നടക്കും.