കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ഉയർന്നു കേൾക്കുന്ന പേരാണ് നടൻ ജയസൂര്യയുടെ. ജൂനിയർ ആർട്ടിസ്റ്റ് നടിയായ സോണിയ മൽഹാർ ആണ് ആദ്യം ഒരു ആരോപണവുമായി വന്നത്. സോണിയ മൽഹാർ പറഞ്ഞ നടൻ ജയസൂര്യയാണ് എന്ന് സോഷ്യൽ മീഡിയ ഉറപ്പിക്കുകയായിരുന്നു. അതിനായി ചില തെളിവുകളും സോഷ്യൽ മീഡിയ കണ്ടെത്തി. ഇതിന് പുറമെ നടി മിനു മുനീർ വളരെ ഗുരുതരമായ ഒരു ആരോപണവുമായി ജയസൂര്യക്കെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
ദേ ഇങ്ങോട്ടു നോക്കി എന്ന സിനിമയുടെ സെറ്റിൽ വെച്ച് ജയസൂര്യ തന്റെ അനുവാദം കൂടാതെ പിറകിൽ കൂടി വന്ന് തന്നെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു എന്നാണ് മിനു മുനീർ പറയുന്നത്. അതേസമയം സോണിയ മൽഹാർ താൻ പറഞ്ഞ നടൻ ജയസൂര്യ അല്ല എന്ന് തുറന്നു പറയുകയും ചെയ്തു. ജയസൂര്യയുടെ പ്രതികരണം എന്ന തരത്തിൽ ഇപ്പോൾ ഒരു സിനിമ പേജിൽ പ്രചരിക്കുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. skylarkpicturesentertinments എന്ന ഫേസ്ബുക്ക് പേജാണ് ജയസൂര്യയുടെ പ്രതികരണം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ വാർത്തയിൽ ജയസൂര്യയുടെ പ്രതികരണമായി പറയുന്നത് ഇങ്ങനെയാണ്..
View this post on Instagram
” വലിയൊരു പ്രോജക്ട് ചെയ്യുന്ന തിരക്കിലാണ്. അതുകൊണ്ട് ഇതുപോലുള്ള വ്യാജപ്രസ്താവനകൾക്ക് പ്രതികരിക്കാൻ സമയമില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. തെളിയിക്കാൻ പറ്റാതെ വന്നാൽ തിരിച്ചു കേസ് കൊടുക്കാനും തയ്യാറാണ്. നിരപരാധികൾക്ക് ഒപ്പം കൂടാം ”
പല വാർത്തകളും ഞെട്ടിക്കുന്നതാണ് എങ്കിലും ജയസൂര്യയുടെ പേര് ആവർത്തിച്ചു വന്നത് പലരെയും ഞെട്ടലിൽ നിർത്തിയിട്ടുണ്ട്. താരത്തെക്കുറിച്ച് ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പലരും അഭിപ്രായങ്ങളിലൂടെ പറയുന്നുണ്ട്.
Story Highlights ;Jayasurya and Minu Muneer