ചേരുവകള്
- ചിക്കൻ – 750 ഗ്രാം
- മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
.മുളകുപൊടി – അര വലിയ സ്പൂൺ - കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
- മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ
- പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
- കറിവേപ്പില – ഒരു തണ്ട്
- ഇഞ്ചി – ഒരു ചെറിയ കഷണം
- വെളുത്തുള്ളി – പത്ത് അല്ലി
- കശുവണ്ടിപ്പരിപ്പ് – അഞ്ച്
- വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
- ഏലയ്ക്ക – രണ്ട്
- ഗ്രാമ്പൂ – നാല്
- കറുവാപ്പട്ട – ഒരു ചെറിയ കഷണം
- സവാള – ഒരു വലുത്, അരിഞ്ഞത്
- ചൂടുവെള്ളം – ഒരു കപ്പ്
.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ - നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. മുളകുപൊടി – അര വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
,മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ, പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ,കറിവേപ്പില – ഒരു തണ്ട്, ഇഞ്ചി – ഒരു ചെറിയ കഷണം, വെളുത്തുള്ളി – പത്ത് അല്ലി, കശുവണ്ടിപ്പരിപ്പ് – അഞ്ച് അൽപം വെള്ളം ചേർത്ത് അരച്ചു മാറ്റി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഏലയ്ക്ക – രണ്ട് ഗ്രാമ്പൂ – നാല് കറുവാപ്പട്ട – ഒരു ചെറിയ കഷണം വഴറ്റുക. സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റണം.പച്ചമണം മാറുമ്പോൾ ചിക്കൻ കഷണങ്ങളഅ ചേർത്തിളക്കി ചൂടുവെള്ളം ഒഴിച്ചു മൂടിവച്ചു വേവിക്കുക. വെന്തു വെള്ളം വറ്റി പാകമാകുമ്പോൾ മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു വലിയ സ്പൂൺ ചേരുവ ചേർത്തിളക്കി വക്കാം
Story Highlights ; Chicken Varattu