മധുര പലഹാരങ്ങൾ വ്യത്യസ്തമായ രുചിയിൽ ലഭിച്ചാൽ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. കാരണം അത്രത്തോളം ഇഷ്ടമാണ് എല്ലാവർക്കും വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കാൻ. അത് മധുരത്തിൽ ചേർന്നതാണെങ്കിൽ കൂടുതൽ സന്തോഷം. അത്തരത്തിൽ പലരുടെയും പ്രിയപ്പെട്ട വിഭവമാണ് ഏലാഞ്ചി. മൈദ മാവ് വെച്ചു ഉണ്ടാക്കുന്ന ഈ വിഭവം ഏറെ രുചികരമായ ഒന്നാണ്. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഇത്. എങ്ങനെയാണ് രുചികരമായ രീതിയിൽ ഏലാഞ്ചി തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മൈദാ 1 കപ്പ്
മുട്ട 1
പാല് 1 – 11/2 കപ്പ്
കളർ വേണം എങ്കിൽ അല്പം മഞ്ഞൾപൊടി, അല്ലെങ്കിൽ ഫുഡ് കളർ
ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ഒരു ബാറ്റർ തയ്യാറാക്കുക…
ആവിശ്യം ആയ ഫില്ലിംഗ്
തേങ്ങ 1 കപ്പ്
പഞ്ചസാര 4 tsp
നട്സ് 1 spn
ഏലക്കായ് 2എണ്ണം
നെയ്യ് 1 ട്സപ്
തയ്യാറാകുന്ന വിധം
ആദ്യം നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുത്തെടുക്കുക. ഇളം ഗോൾഡൻ നിറം ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക. നേരത്തെ തയ്യാറാകിയ മൈദ ബാറ്റെർ പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കാവുന്നത് ആണ്. ശേഷം നമ്മുക്ക് ഇത് കഴിക്കാം.
Story Highlights ;Elanji Recipe