എരിവും മധുരവും പുളിയും ഉള്ളതിനാൽ എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്
ബീറ്റ്റൂട്ട് ഈന്തപ്പഴ സ്വീറ്റ് ചട്നി. ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പമൊക്കെ ഏറെ രുചികരമായി കഴിക്കാൻ പറ്റുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട് വേവിച്ച് അരിഞ്ഞത്–ഒരു കപ്പ്
- ഈന്തപ്പഴം കുരു കളഞ്ഞ് നീളത്തിൽ അരിഞ്ഞത്–അരക്കപ്പ്
- വെളുത്തുള്ളി–12 അല്ലി
- ഇഞ്ചി –രണ്ട്
- കടുക്–ഒരു ചെറിയ സ്പൂൺ
- വിനാഗിരി –കാൽ കപ്പ്
- മുളകുപൊടി–ഒരു ചെറിയ സ്പൂൺ
- ഉപ്പ്–പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം ബീറ്റ്റൂട്ടും നീന്തപ്പഴവും നന്നായി അരച്ചു കലക്കണം. ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക് വറക്കുക ഇതിലേക്ക് വെളുത്തുള്ളി മുളകുപൊടി എന്നിവ ചേർക്കുക. ശേഷം അരച്ച് കലക്കിയ ഈ മിശ്രിതവും ബാക്കി ചേരുവകൾ ചേർത്ത് ചൂടാക്കണം. തണുത്ത ശേഷം ഉപയോഗിച്ചു നോക്കിയാൽ ഏറെ രുചികരമായ ഈ വിഭവം. കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെട്ട ഈ വിഭാഗം ഏറെ രുചികരമായി തന്നെ തയ്യാറാക്കാം. മധുരം ഇഷ്ടമല്ല എരിവ് തന്നെ വേണമെന്ന് നിർബന്ധമുള്ള ആളുകൾക്ക് കുറച്ച് കുരുമുളകുപൊടി കൂടി ചേർക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെച്ചാൽ 2 ദിവസത്തോളം ഇത് ഉപയോഗിക്കുവാനും സാധിക്കും.
Story Highlights ; Beetroot Dates chatni