സിനിമ മേഖലയിൽ ഇപ്പോൾ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു നടനാണ് ജയസൂര്യ.. വലിയ തോതിലുള്ള പ്രശ്നങ്ങൾ തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുവാൻ എത്തിയ ഹേമ കമ്മീഷൻ റിപ്പോർട്ടിന് ശേഷമാണ് ഇപ്പോൾ നടൻ ജയസൂര്യക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.. ജയസൂര്യ തന്റെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുകയും ചുംബിക്കുകയും ചെയ്തു എന്ന് പറഞ്ഞു കൊണ്ടാണ് നടി മിനു മുനീർ രംഗത്ത് വന്നത്. ഇപ്പോഴിതാ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജയസൂര്യ തന്റെ ഭാര്യ സരിതയുമായുള്ള പ്രണയകഥയെ കുറിച്ച് പറഞ്ഞിരുന്ന വാക്കുകളാണ്. താൻ സരിതയുമായി പ്രണയത്തിൽ ആവുന്നതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
“സരിതയുടെ അമ്മൂമ്മയാണ് ആദ്യം ഞാനുമായി സംസാരിക്കുന്നത്. എന്റെ കൊച്ചുമകൾ ബാംഗ്ലൂരിൽ ഉള്ള ആൾ സരിത വന്നിട്ടുണ്ട് എന്ന് പറയുന്നു, അതിനുശേഷം ഫോൺ സരിതയുടെ കൈകളിലേക്ക് കൊടുക്കുന്നു. പരിപാടികളൊക്കെ കാണുന്നുണ്ട് വളരെ നന്നായിട്ടുണ്ട് എന്ന് സരിത പറഞ്ഞു. അങ്ങനെ അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് താൻ സരിത സംസാരിക്കുന്നത്. പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. എന്ത് കാര്യവും പറയാവുന്ന സുഹൃത്ത് ആയിരുന്നു അവൾ തനിക്ക്.
എങ്ങനെയാണ് ഒരു പെണ്ണിനെ വളക്കുന്നത് എന്ന് ഞാൻ അവളോട് ചോദിക്കുമായിരുന്നു, അപ്പോൾ അവൾ ചില ടിപ്സുകൾ ഒക്കെ എനിക്ക് പറഞ്ഞു തരും. ഞാൻ അതൊക്കെ അവളിൽ തന്നെ പയറ്റി അവൾക്ക് മനസ്സിലായിട്ടില്ല” എന്നും ഏറെ രസകരമായ രീതിയിൽ ജയസൂര്യ പറയുന്നുണ്ട്. അങ്ങനെയായിരുന്നു തങ്ങൾ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറയുന്നത്. ജയസൂര്യയുടെ ഈ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
Story Highlights ;Jayasurya Love story