ഇന്ത്യയിലെ ആദ്യത്തെ കൊര്‍വെറ്റ് സ്റ്റിംഗ്റേ സി8 സൂപ്പര്‍കാര്‍ കേരളത്തിലേക്ക് എത്തുന്നു. എന്‍ആര്‍ഐ ബിസിനസ്സ് മാനും ആക്സിസ് ഗ്രൂപ്പ് സിഇഒയുമായ ഡോ. നിതിന്‍ രവീന്ദ്രന് നായരുടെ ഉടമസ്ഥതയിലുള്ള കാറാണ് കേരളത്തില്‍ എത്തുന്നത്. ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളുടെ മനസ്സു കീഴടക്കിയ വാഹനമാണ് കൊര്‍വെറ്റ് സ്റ്റിംഗ്റേ. സെപ്റ്റംബര്‍ ആദ്യവാരത്തോടെ ആദ്യമായി ഈ വാഹനം ഇന്ത്യയിലെ റോഡുകളില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഓടുന്നത് കാണാനാകും.
ശക്തിയുടെയും കൃത്യതയുടെയും പ്രതീകം
കോര്‍വെറ്റ് സ്റ്റിംഗ്റേ സി8 കേവലം ഒരു സ്പോര്‍ട്സ് കാര്‍ അല്ല; ശക്തിയുടെയും കൃത്യതയുടെയും പ്രതീകമാണ്. പെര്‍ഫോമന്‍സ് പാക്കേജുകളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന ഈ സൂപ്പര്‍കാര്‍, 6200 സിസി വി8 എഞ്ചിനോടുകൂടി , ഇത് 670 ഹോഴ്സ്പവര്‍, 828 പൗണ്ട്-ഫീറ്റ് ടോര്‍ക്ക് എന്നിവ നല്കുന്നു. 3,670 പൗണ്ട് ഭാരമുള്ള സ്റ്റിംഗ്റേ, 0 മുതല്‍ 100 കിമീ വരെ 2.6 സെക്കന്‍ഡിനുള്ളില്‍ വേഗത കൈവരിക്കും. വാണിജ്യ വിപണിയില്‍ ഏറ്റവും വേഗത്തിലും ശക്തിയുള്ള സൂപ്പര്‍കാറുകളില്‍ ഒന്നായി ഇതിനെ സ്ഥാനപ്പെടുത്തുന്നു.
മിഡില്‍ ഈസ്റ്റില്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്ത ഡോ. നിതിന്‍ രവീന്ദ്രന്, ഇപ്പോള്‍ തന്നെ ശ്രദ്ധ ഇന്ത്യയില്‍ വ്യാപിപ്പിക്കുകയാണ്. ഈ സഹചര്യത്തിലാണ് കോര്‍വെറ്റ് സ്റ്റിംഗ്റേ സി8 കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ കാര്‍ മസ്കറ്റ്, ഒമാനില്‍ നിന്ന് ഷിപ്പുചെയ്യുകയും ഉടനെ കൊച്ചിയില്‍ എത്തും. ഇന്ത്യയിലേക്ക് ഒരു സൂപ്പര്‍കാര്‍ ഇതാദ്യമായല്ല ഡോ. നിതിന്‍ കൊണ്ടുവരുന്നത്. മുമ്പ് അദ്ദേഹം ഇന്ത്യയില്‍ ആദ്യമായി ലോട്ടസ് ഇലൈസ് സൂപ്പര്‍ചാര്‍ജ്ഡ് കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതും ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്ക് പുതിയ അനുഭവമായിരുന്നു.
‘എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്, സ്വന്തം നാട്ടിലെ റോഡുകളില്‍ ഏറ്റവും ശക്തമായ കാര്‍ ഡ്രൈവ് ചെയ്യുന്നത് ആസ്വദിക്കുന്നു’ ഡോ. നിതിന്‍ പറഞ്ഞു. കാര്‍ പ്രേമികളായ സുഹൃത്തുക്കളുടെ ഇടയില്‍ ഡോ. നിതിന്റെ കാര്‍പ്രേമം അറിയപ്പെടുന്ന ഒന്നാണ്. തിരുവനന്തപുരം സ്വദേശി കൂടിയായ ഡോ. നിതിന്‍ രവീന്ദ്രന് നായര്‍, ഈ നീക്കത്തിലൂടെ, തന്റെ വ്യക്തിഗത ബ്രാന്‍ഡ് വളര്ത്തുന്നതുമാത്രമല്ല, ഇന്ത്യയിലെ കാര്‍വിപണി രംഗത്ത് ലക്ഷോറിയും പെര്‍ഫോമന്‍സും പുതിയ തലത്തിലേക്ക് ചര്‍ച്ച കൊണ്ടുവരാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.