ഇന്ന് നമ്മുടെ ലോകം ഡിജിറ്റലിലേക്ക് മാറിയിട്ടുണ്ട്. ഒരുപാട് സൈബർ സാധ്യതകളും ഇന്ന് നമുക്ക് മുൻപിൽ ഉണ്ട്. സൈബർ സാധ്യതകളെല്ലാം ഇത്രയും വിപുലമാകുന്നതിന് മുൻപ് തന്നെ ഈ ഒരു രീതി ഉപയോഗിച്ച് ബംഗ്ലാദേശിലെ ഒരു ബാങ്കിൽ നിന്നും ഉത്തരകൊറിയ ഹാക്കർമാർ സ്വന്തമാക്കിയത് 81 മില്യൺ ഡോളറാണ്. 81 ഡോളർ മോഷ്ടിച്ച് കള്ളന്മാരുടെ കഥയിൽ മുൻപിട്ടു നിൽക്കുന്നത് സൈബർ സാധ്യതകൾ തന്നെയാണ്. ഒരു ആസൂത്രിത ആക്രമണമായി തന്നെയായിരുന്നു ഈ ഡോളർ ഇവർ കവർച്ച ചെയ്തത്. 2016 ഫെബ്രുവരിയിലാണ് ഈ മോഷണം നടക്കുന്നത്. നെറ്റ്‌വർക്ക് വഴി സുരക്ഷ ഹാക്കർമാർ ഒരു ബില്യൺ ഡോളർ അനധികൃതമായി കൈമാറാൻ ശ്രമിക്കുകയായിരുന്നു. 20 ബില്യൺ യുഎസ് ഡോളർ ശ്രീലങ്കയിലേക്കും 81 മില്യൺ യുഎസ് ഡോളർ ഫിലിപ്പിൻസ് ലേക്കും. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് 850 യുഎസ് ഡോളറിന്റെ ബാക്കിയുള്ള 30 ഇടപാടുകൾ തടയുകയുമായിരുന്നു ചെയ്തത്. ഈ മോഷണത്തിന്റെ തുടക്കം എന്നു പറയുന്നത് ബംഗ്ലാദേശിന്റെ സെൻട്രൽ ബാങ്ക് ആയ ബംഗ്ലാദേശ് ബാങ്കും ബംഗ്ലാദേശിന്റെ വിദേശ കറൻസി റിസർവ് നിക്ഷേപിക്കാനും പരിപാലിക്കാനും കൈമാറുന്ന ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുന്നു.
ഫെബ്രുവരി 4 മുതൽ 5 വരെ ബംഗ്ലാദേശ് വാരാന്ത്യത്തിൽ ബംഗ്ലാദേശ് ബാങ്ക് അടച്ചുപൂട്ടി ആ വെള്ളിയാഴ്ച തന്നെ 81 മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്യാൻ ഹാക്കർമാർക്ക് സാധിച്ചു. ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് അക്കൗണ്ടിൽ നിന്നും ഇലക്ട്രോണിക്ക് മാർഗത്തിലൂടെ ആണ് പണം അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് പെയ്മെന്റ് കൈമാറ്റത്തിനുള്ള ചില യോഗ്യത പത്രങ്ങൾ ഇവർ മോഷ്ടിച്ചു എന്നതാണ്. തുടർന്ന് ഇവർ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന് നേരെ ബോംബറിഞ്ഞു. ബംഗ്ലാദേശ് ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ഫിലിപ്പിൻസിലെയും ശ്രീലങ്കയിലെയും സ്ഥാപനങ്ങളിലേക്ക് പണം മാറ്റാൻ ഏകദേശം 35 തവണയോളം അഭ്യർത്ഥനകൾ നടത്തി.
ഫിലിപ്പീൻസിലേക്ക് ഏകദേശം 81 മില്യൺ ഡോളർ കൈമാറുന്നതിനുള്ള നാലഭ്യർത്ഥനകൾ നടന്നു. എന്നാൽ അഞ്ചാമത്തെ 20 മില്യൻ ഡോളറിൽ ശാലിക ഫൗണ്ടേഷൻ എന്ന എൻജിഒയുടെ പേര് ഹാക്കർമാർ തെറ്റായി എഴുതിയത് കൊണ്ട് തന്നെ തടയപ്പെട്ടു. സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കാരണം ഹാക്കർമാർക്കുള്ള പെയ്മെന്റുകൾ നിർത്തിവയ്ക്കാൻ ലോകമെമ്പാടുമുള്ള ബാങ്കുകളോടെ ആവശ്യപ്പെടാൻ ബംഗ്ലാദേശ് സെൻട്രൽ ബാങ്കിന് നൽകിയ നിർദ്ദേശം അവർക്ക് ലഭിക്കാൻ ഏകദേശം നാല് ദിവസത്തോളം എടുത്തു എന്നാണ് കേസ് അന്വേഷിച്ച പോലീസുകാർ തന്നെ റിപ്പോർട്ട് പറയുന്നത്. ഈ ഇടപാടുകളെ കുറിച്ചൊക്കെ ന്യൂയോർക്ക് ബാങ്ക് ചോദ്യങ്ങൾ അയച്ചതിനു ശേഷവും ഫെബ്രുവരി ആറു വരെ പ്രിന്ററുകൾ സോഫ്റ്റ്‌വെയറുകൾ എന്നിവ ശരിയാക്കാൻ എൻജിനീയർമാർക്ക് കഴിഞ്ഞില്ലെന്നാണ് ബംഗ്ലാദേശ് ബാങ്കിന്റെ ജോയിൻ ഡയറക്ടർ സുബൈർ ബിൻ ഹുദ പറയുന്നത്.
വളരെ ബുദ്ധിപരമായാണ് ഇവർ ഈ കരുക്കൾ നീക്കിയത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ബംഗ്ലാദേശ് സാധാരണ ഉപയോഗിക്കുന്ന സിഫ്റ്റ് ഇന്റർ ബാങ്ക് സന്ദേശം അയക്കൽ സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ തന്നെ ഇടപാടുകളൊക്കെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി ആറിന് ഇമെയിലും ഫാക്സും ഫോണും വഴിയൊക്കെ ന്യൂയോർക്കുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ യുഎസ് ബാങ്ക് വാരാന്ത്യത്തിൽ അടച്ചത് കൊണ്ട് തന്നെ അവർക്ക് ഈ ഒരു ബന്ധപ്പെടൽ ശരിയായ രീതിയിൽ നടന്നില്ല. ഇത് മുന്നിൽ കണ്ടു തന്നെയായിരിക്കും ഹാക്കർമാർ ഈ ഒരു ദിവസം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്. ഏകദേശം ഒരു ബില്യൺ ഡോളർ മോഷ്ടിക്കാൻ ശ്രമിച്ച ഹാക്കർമാർ രാജ്യത്തിന്റെ ഖജനാവിൽ നിന്ന് 81 ബില്യൺ ഡോളർ ഫിലിപ്പീൻസിലെ മറ്റൊരു ബാങ്കിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. വളരെ സൈബർ രീതിയിൽ നടന്ന ഒരു കുറ്റകൃത്യം തന്നെയാണ് ഇതെന്ന് പറയാം. ഇവർ ഉപയോഗിച്ച് രീതി ടെക്നോളജി ആയിരുന്നു എന്നത് തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്ന കാര്യം. സൈബർ ക്രൈമുകളുടെ കൂട്ടത്തിൽ ഏറ്റവും ഗുരുതരമേറിയ ഒരു ക്രൈമായി തന്നെ ഇതിനെ വിലയിരുത്താൻ സാധിക്കും. ഇത്രയൊക്കെ ബുദ്ധി ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ബുദ്ധി അവർക്ക് എന്തൊക്കെ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നു. ബംഗ്ലാദേശിനെ ഒന്നാകെ നടുക്കിയ ഒരു സംഭവം തന്നെയായിരുന്നു ഇത്..
Story Highlights ; Bank robbery shocked Bangladesh