തൃശ്ശൂർ: തിമിര (കാറ്ററാക്ട്) വിഭാഗം വിപുലീകരിച്ച് തൃശ്ശൂർ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. തിമിര ശസ്ത്രക്രിയ വിദഗ്ധരുടെ സേവനവും ലഭ്യമായതിനാൽ രോഗികൾക്ക്ഏതു തരം തിമിര ശസ്ത്രക്രിയകൾക്കുo ഇവിടെ വിദഗ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 24 വരെ സൗജന്യ ഒപിചികിത്സയും എ.എസ്. ജി വാസൻ ഐ ആശുപത്രികളിൽ ഉണ്ടായിരിക്കുന്നതാണ്.
കണ്ണിന്റെ ലെൻസ് സുതാര്യമല്ലാതാകുന്നത് മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. സാധാരണയായി വാർധക്യസഹജമായാണ് തിമിരം കണ്ടുവരുന്നതെങ്കിലും കണ്ണിനേൽക്കുന്നഅപകടങ്ങളും ചിലപ്പോൾ കാരണമായേക്കാം. വാസനിൽ വിദഗ്ധ ഡോക്ടർമാർ തിമിരത്തിനായുള്ള ഏറ്റവും മികച്ച ചികിത്സാമാർങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ എല്ലാ നേത്രപരിചരണങ്ങൾക്കും അതിനൂതനവും സുഖകരവുമായ അന്തരീക്ഷംരോഗികൾക്ക് ഉറപ്പാക്കുന്നു. സീനിയർ കൺസൾട്ടന്റും കാറ്ററാക്ട് , റിഫ്രാക്ടീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. സോണി ജോർജ് ആണ് ടീമിനെ നയിക്കുന്നത്. കാറ്ററാക്ട് കൺസൾട്ടന്റുംസർജനുമായ ഡോ. പ്രിയ എസ്, ഓഫ്താൽമോളജി കൺസൾട്ടന്റും കോർണിയ സ്പെഷ്യലിസ്റ്റുമായ ഡോ അനശ്വര ജോൺ എന്നിവരും സംഘത്തിലുണ്ട്.
അത്യാധുനിക ഉപകരണങ്ങളും പ്രഗൽഭരായ ശസ്ത്രക്രിയ വിദഗ്ധരും ഉള്ളതിനാൽ തിമിര വിഭാഗം കൂടുതൽ രോഗികളെ അവരുടെ കാഴ്ചശക്തി വീണ്ടെടുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നതിന് സംശയമില്ല. രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഞങ്ങളുടെ വിദഗ്ദ്ധരുടെ ടീം ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് സീനിയർകൺസൾട്ടന്റും കറ്ററാക്ട്, റിഫ്റാക്ടീവ് ശസ്ത്രക്രിയ മേധാവിയുമായ ഡോ സോണി ജോർജ് പറഞ്ഞു.
മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേത്രപരിചരണം നൽകുന്നതിൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ്ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങൾ, ന്യൂറോ-ഓഫ്താൽമോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങൾ ഉൾപ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ടസമഗ്ര സേവനങ്ങൾ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകൾ ഉൾപ്പെടെയുള്ള പ്രത്യേകപരിചരണങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്.
തൃശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽ എല്ലാ ഇൻഷുറൻസുകളുംസ്വീകരിക്കുന്നു. കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണംഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ.
സീനിയർ കൺസൾട്ടന്റും കാറ്ററാക്ട്, റിഫ്റാക്ടീവ് ശസ്ത്രക്രിയ മേധാവിയുമായ ഡോ സോണി ജോർജ്, കാറ്ററാക്ട് കൺസൾട്ടന്റും സർജനുമായ ഡോ പ്രിയ കെ എസ്, ഓഫ്താൽമോളജികൺസൾട്ടന്റും കോർണിയ സ്പെഷ്യലിസ്റ്റുമായ ഡോ അനശ്വര ജോൺ മുതലായവർ തൃശ്ശൂർ എ. എസ്. ജി. വാസൻ ഐ ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.