“കാണം വിറ്റും ഓണം ഉണ്ണണം” എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ.. എന്നാൽ ഇപ്രാവശ്യം ഇതൊക്കെ വിറ്റാലും ഓണം ഉണ്ണുന്ന കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ടാണ്. എന്താ കാര്യം എന്നല്ലേ. ഇപ്രാവശ്യം ഓണത്തിന് സദ്യ തന്നെ കാണില്ല എന്ന് പറഞ്ഞാൽ എന്താകും അവസ്ഥ.. അയ്യോ സദ്യ ഇല്ലാത്ത ഓണമോ.. അതെ ഇങ്ങനെയാണ് പലചരക്കു സാധനങ്ങളുടെ വില പോകുന്നതെങ്കിലും സദ്യ എങ്ങനെ ഉണ്ടാകും. എന്ത് തൊട്ടാലും പൊള്ളും.. അത്രേം തീ പിടിച്ച വിലയാണ് എല്ലാത്തിനും. രാജ്യത്ത് പച്ചക്കറി വില റൊക്കോഡ് ഇട്ട് മുന്നേറുകയാണ്. ഒരുകിലോ ഉള്ളിയുടെ വില 190 രൂപയായി.
തക്കാളി വില വീണ്ടും ഉയര്‍ന്ന് 140ല്‍ എത്തി. ഇഞ്ചി വില ട്രിപ്പിള്‍ സെഞ്ചറി പിന്നിട്ടു. ഇഞ്ചിയുടെ മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവില്‍പനശാലകളില്‍ പല വിലയാണ്. 300 മുതല്‍ 340 രൂപ വരെ ഈടാക്കുന്നുണ്ട്.
രണ്ടാഴ്ച മുന്‍പ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങള്‍ക്കുള്ളില്‍ 200ന് അടുത്തെത്തി. 160 മുതല്‍ 190 രൂപ വരെ ഈടാക്കുന്നവരുണ്ട്.
തമിഴ്‌നാട്, കര്‍ണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഉള്ളി എത്തുന്നത്. തമിഴ്‌നാട്ടിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ ഉള്ളി ലഭ്യതയില്‍ 50% ഇടിവുണ്ടായെന്നു വ്യാപാരികള്‍ പറഞ്ഞു. വിളവെടുപ്പ് സമയമാണെങ്കിലും മഴയില്‍ ഉള്ളി നശിച്ചു പോകുന്നതു ലഭ്യത കുറയ്ക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പിലൂടെ വില കൂട്ടുന്നെന്ന ആക്ഷപവുമുണ്ട്. ബീഫിനും പലയിടത്തും വില കൂടി. കൊച്ചി നഗരത്തില്‍ കിലോഗ്രാമിന് 360 ആയിരുന്ന വില 380 ആയി ഉയര്‍ന്നു. നഗരത്തിന് പുറത്ത് 400 രൂപ വരെ വാങ്ങുന്ന സ്ഥലങ്ങളുണ്ട്. ഇത് പച്ചക്കറി വില മാത്രം. കൂടാതെ പൂക്കളുടെ വില വേറെയും. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കാര്യം ഇത്തിരി കടുക്കും.
Content highlight : Onam sadya special story