Kerala

ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവം; കളമശ്ശേരി സ്വദേശി പിടിയിൽ | arrested-for-stabbing-conductor

ഇടുക്കി സ്വദേശി അനീഷിനെ (34)യാണ് കൊലപ്പെടുത്തിയത്

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബേസിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവാണ് അറസ്റ്റിലായത്. ആലുവ മുട്ടത്തു നിന്നാണ് പ്രതി പോലീസിന്റെ പിടിയിൽ ആകുന്നത്.

ഇടുക്കി സ്വദേശി അനീഷിനെ (34)യാണ് കൊലപ്പെടുത്തിയത്. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിൽ വെച്ചായിരുന്നു സംഭവം.

content highlight: arrested-for-stabbing-conductor