കാളിന്ദി
ഭാഗം 54
“ഏട്ടൻ വാ… ഞാൻ ഊണ് എടുത്തു വെയ്ക്കാം…”
“ഇത്തിരി കൂടി കഴിയട്ടെ… നീ ഇവിടെ നില്ക്കു.. ഞാൻ എന്റെ മോളോട് ഒന്ന് സംസാരിക്കട്ടെ ”
അവൻ അവളുടെ അണിവയറിലേക്ക് തന്റെ അധരം ചേർത്തു…
*******
ഒരാഴ്ച കഴിഞ്ഞപ്പോൾ കല്ലുവിന് ചെറിയ ഒരു വയറു വേദന പോലെ തോന്നി.
അവർ ഹോസ്പിറ്റലിൽ പോയിരുന്നു.
“കുഴപ്പമില്ല… പ്രൈമി ആയത് കൊണ്ട് ആണ് എന്ന് പറഞ്ഞു അവരോട് ഡോക്ടർ പ്രീതി.”
വെയിറ്റ് നോക്കിയപ്പോൾ 1കിലോ അടുത്ത് അവൾ കൂടിയിട്ടുണ്ട്
“ആഹ്ഹ… കാളിന്ദി താൻ ഫുഡ് ഒക്കെ കഴിക്കാൻ തുടങ്ങി അല്ലേ… മിടുക്കി.. ഇങ്ങനെ ആവണം കേട്ടോ ”
അവർ അവളെ പ്രശംസിച്ചു.
“താൻ പഠിക്കാൻ പോകുന്നുണ്ടോ.. എന്തായി തീരുമാനം ”
“അത് ഡോക്ടർ… ഞാൻ കുഞ്ഞ് വന്നതിനു ശേഷം പഠിക്കാൻ പോകൻ തീരുമാനിച്ചത്.. ഇപ്പൊ പി സ് സി ടെസ്റ്റ് എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ”
“ഓഹ്… ഒക്കെ ഒക്കെ…, അത് നല്ലത് ആണ് കേട്ടോ.. താൻ ഇരുന്നു പഠിക്കു ”
“ശരി ഡോക്ടർ.”
ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയത് കല്ലുവിന് ചെറിയ ഒരു ആഗ്രഹം… ചിക്കൻ ബിരിയാണി കഴിക്കാൻ
..
“കണ്ണേട്ടാ ”
“ഹ്മ്മ് ”
“അതേയ് ”
. “എന്താ കല്ലു ”
. “എനിക്ക് ഒരു സാധനം മേടിച്ചു തരാമോ ”
..
“ഹ്മ്മ്… എന്താ വേണ്ടത് ”
. “അത്.. ഒരു ചിക്കൻ ബിരിയാണി ”
.. “ആഹ്ഹ.. അതിന് ആണോ ഇത്രയും ആമുഖം…..”
തരക്കേകിടില്ലാത്ത ഒരു ഹോട്ടൽ ന്റെ മുന്നിൽ കണ്ണൻ വണ്ടി ഒതുക്കി.
രണ്ടാളും കൂടി ഇരുന്നു ചിക്കൻ ബിരിയാണി കഴിച്ചു.
രണ്ട് എണ്ണം അവൻ പാർസൽ മേടിക്കാനും മറന്നില്ല.
തിരികെ വീട്ടിൽ എത്തിയപ്പോൾ ശോഭയും രാജനും ഊണ് കഴിക്കുവാരുന്നു.
കല്ലുവിന്റെ വിവരം വിളിച്ചു ചോദിച്ചിരുന്നു അവര്..
പാർസൽ കൊണ്ട് പോയി അവൻ മേശമേൽ വെച്ചു.
“ഊണ് കഴിച്ചോടാ നിങ്ങള് ”
. “മ്മ്… കഴിച്ചു ”
“കല്ലു…. ഇത്തിരി ചോറ് കൂടി കഴിക്ക് ”
“ഇപ്പൊ വേണ്ട അമ്മേ…. ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം ”
അവൾ ഡ്രസ്സ് മാറിയിട്ട് അല്പം സമയം പോയി കിടന്നു.
ഇടയ്ക്ക് ഒക്കെ തലകറക്കവും ഓക്കാനവും ഉണ്ട്…
കണ്ണൻ ആണെങ്കിൽ ചെറിയ ഒരു ഓട്ടം ഉണ്ട് എന്ന് പറഞ്ഞു വെളിയിലേക്ക് പോയിരുന്നു.
********
ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു
ശ്രീക്കുട്ടിക്ക് പരീക്ഷ എല്ലാം കഴിഞ്ഞു..
. പിന്നീട് അങ്ങോട്ട് കല്യാണ തിരക്കുകൾ തുടങ്ങുക ആയിരുന്നു..
ഇന്നാണ് സ്വർണം എടുക്കാൻ പോകുന്നത്.
കല്ലുവിനെ ശ്രീക്കുട്ടി നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല… കാരണം കാലത്തെ മുതൽ തുടങ്ങിയ ശർദ്ധി ആണ്.. അതുകൊണ്ട് അവൾക്ക് ആകെ ക്ഷീണവും…
രണ്ട് മൂന്ന് ദിവസം ആയിട്ട് ഇത് തന്നെ ആണ് അവസ്ഥ..
ഉച്ച ആകണം കട്ടിലിൽ നിന്നു ഒന്ന് തല പൊക്കുമ്പോൾ… അതുവരെ അവൾ ചുരുണ്ടു കൂടി കിടക്കും.
രാജിയും എത്തിയിരുന്നു സ്വർണം എടുക്കാൻ പോകാൻ..
കല്ലുവിന് വയ്യാത്തത് കൊണ്ട് ശോഭ പോയില്ല..
രാവിലെ പത്തു മണി ആയപ്പോൾ അവർ മൂന്ന് പേരും കൂടി പുറപ്പെട്ടു.
ചീര ഇല തോരനും പുളിശ്ശേരി യും മീൻ വറുത്തതും ആയിരുന്നു ഉച്ചത്തേക്ക് ശോഭ ഉണ്ടാക്കിയ വിഭവങ്ങൾ..
. “മോളെ…. എഴുനേറ്റ് ഇത്തിരി ചൂട് കഞ്ഞി കുടിക്ക്… വാ ”
ശോഭ വിളിച്ചു.
“വേണ്ട അമ്മേ… ഇപ്പൊ ഒന്നും വേണ്ട… ഇത്തിരി കഴിഞ്ഞു മതി ”
..
“ഇങ്ങനെ കിടന്നാൽ വയറ്റിൽ ഉള്ളത് കൂടി പട്ടിണി ആകില്ലേ… കല്ലുവേ ”
..
“ഭയങ്കര ക്ഷീണം ആണ് അമ്മേ ”
. “മൂന്ന് മാസത്തേക്ക് കാണും മോളെ.. അത് കഴിഞ്ഞു മാറും. പിന്നെ നമ്മള് ഉഷാർ ആകില്ലേ ”
അവൾ ഒരു വരണ്ട ചിരി ചിരിച്ചു.
. “അവര് വിളിച്ചോ അമ്മേ ”
.. “ഇല്ല മോളെ..ഇത്തിരി കഴിഞ്ഞു വിളിച്ചു നോക്കാം…”
“മ്മ്…”
“അമ്മേ….”
“എന്നാ കല്ലു ”
. “ഇത്തിരി ഉള്ളി തീയൽ വെയ്ക്കമൊ.. അത് കൂട്ടി ചോറ് ഉണ്ണാൻ ഒരു മോഹം ”
“വെച്ചു തരാം…. നീ ഒന്ന് വയറു നിറച്ചു കഴിച്ചാൽ മതി….”
..
കല്ലു ഒന്ന് പുഞ്ചിരി തൂകി.
ശോഭ അടുക്കളയിലേക്ക് പോയി..
കുറച്ചു ഉള്ളി എടുത്തു വെള്ളത്തിലേക്ക് ഇട്ടു.
എന്നിട്ട് തൊടിയിൽ നിന്നു വീണു കിട്ടിയ ഒരു ഉണങ്ങിയ തേങ്ങ എടുത്തു, നാളികേരം തരി തരിയായി ചുരണ്ടി…
. “അമ്മേ… ഞാൻ ഉള്ളി പൊളിച്ചു തരട്ടെ ”
. കല്ലു എഴുന്നേറ്റു അവരുടെ അടുത്തേക്ക് വന്നു.
“വേണ്ട…. കഴിഞ്ഞ ദിവസം അതിന്റെ വാസന അടിച്ചപ്പോൾ നീ ശർദ്ധിച്ചില്ലേ മോളെ ”
. “കുഴപ്പമില്ല അമ്മേ… നോക്കട്ടെ..”
“കല്ലു….ഒന്ന് തലപൊങ്ങിയത് അല്ലേ ഒള്ളൂ… നിയാ ഉമ്മറത്ത് എങ്ങാനും പോയിരിക്കു…”അവർ ശാസിച്ചപ്പോൾ കല്ലു ഒന്നും മിണ്ടാതെ അവിടെ കിടന്ന സ്റ്റൂളിൽ ഇരുന്നു.
ശോഭ ഉണ്ടാക്കി കൊടുത്ത ഉള്ളി തീയൽ കൂട്ടി ഉച്ചയ്ക്ക് അവള് വയറു നിറയെ കഴിച്ചു.
“ഇഷ്ടം ആയോ കല്ലു…”
കൈ കഴുകി വന്നപ്പോൾ
വാത്സല്യത്തോടെ ശോഭ അവളോട് ചോദിച്ചു.
പെട്ടന്ന് അവള് അവരെ കെട്ടിപ്പുണർന്നു.
അവരുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
ഓർക്കാപ്പുറത്തു ആയത് കൊണ്ട് അവർ അന്തളിച്ചു പോയി.
“ഇതെന്താ കുട്ടി ”
“ഒന്നുല്ല… ”
അവൾ അവരെ കണ്ണിറുക്കി കാണിച്ചു.
നാല് മണി ആകാറായി പോയവർ തിരിച്ചു എത്തിയപ്പോൾ..
അച്ഛനും അമ്മയും കല്ലുവും ഒക്കെ ഇരുന്നു മാലയും വളകളും ഒക്കെ കാണുവാണ്..
. “എനിക്ക് ഏറ്റവും ഇഷ്ടം ആയത് ഈ കമ്മൽ ആണ് കേട്ടോ ”
കല്ലു ആണെങ്കിൽ ജിമുക്കി എടുത്തു പിടിച്ചു ശ്രീക്കുട്ടിയെ കാണിച്ചു.
“അതേ.. എനിക്കും ഇഷ്ടം ആയി.. ഇത് എത്ര പവനാടി..”
“മുക്കാൽ അടുത്ത വരും അമ്മേ…”
“മ്മ്.. നല്ലതാ അല്ലേ..”
. അവർ ഭർത്താവിന്റെ നേർക്ക് നീട്ടി.
“ആഹ്… കൊള്ളാം ”
. അയാളും അത് ശരി വെച്ച്.
എല്ലാം കണ്ട് കഴിഞ്ഞു ശോഭ അതു എല്ലാം എടുത്തു ഭദ്രമായി
അലമാര യിൽ കൊണ്ടുപോയി വെച്ചു.
“അമ്മേ….”
“എന്നാടാ ”
“വരുന്നവരെ യും പോന്നവരെയും ഒക്കെ കാണിക്കാൻ നിൽക്കണ്ട കേട്ടോ… പൊന്നിന് തീ പിടിച്ച വില ആണ് ”
. “ഞാൻ അതിനെ ആരെ കാണിക്കാൻ ആണ് കണ്ണ”
“അല്ല പറഞ്ഞു എന്നേ ഒള്ളൂ…”
അവൻ അല്പം ഉച്ചത്തിൽ അവരോട് പറഞ്ഞിട്ട് കുളിക്കാനായി പോയി..
സന്ധ്യ ആയപ്പോൾ എല്ലാവരും കൂടി ഇരുന്ന് നാമം ഒക്കെ ചൊല്ലി.
രാജി അന്ന് പോയില്ല..
സുമേഷിനോട് രണ്ട് ദിവസം കഴിഞ്ഞു വന്നാൽ മതി, ശ്രീക്കുട്ടി ക്ക് ഒപ്പം സാരീ മേടിക്കാൻ പോകണം എന്ന് പറഞ്ഞു.
രാജിയുടെ കുഞ്ഞിന്റെ കരച്ചിലും ബഹളവും ഒക്കെ ആയി ആകെ ബഹളമയം ആയിരുന്നു അന്ന്..
കണ്ണൻ പോയി ഒരു കോഴി മേടിച്ചുകൊണ്ട് വന്നു.
പച്ചക്കപ്പയും വേവിച്ചു..
. എല്ലാവരും കൂടെ ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു,..
രാത്രി ഒരു 8മണി മുതൽ കല്ലു പി സ് സി ടെസ്റ്റ് നു വേണ്ടി വായിച്ചു പഠിക്കും..
കാലത്തെ മുതൽ ഉച്ച വരെ അവൾക്ക് ക്ഷീണം ആയത്കൊണ്ട് എല്ലാ ദിവസം രാത്രിയിൽ ആണ് കല്ലു പഠിക്കുന്നത്…
കതക് എല്ലാം അടച്ചു കഴിഞ്ഞു
ഉച്ചത്തിൽ വായിച്ചാണ് അവൾ പഠിക്കുന്നത്… പണ്ട് മുതലേ ഉള്ള ശീലം ആണ്…
കണ്ണൻ അതൊക്കെ കേട്ട് അങ്ങനെ കിടക്കും.. കുറച്ചു കഴിഞ്ഞു കല്ലു നോക്കുമ്പോൾ പ അവൻ ഉറങ്ങുന്നത് കാണാം . അതാണ് ഇപ്പൊ പതിവ്….
എങ്ങനെ എങ്കിലും ലിസ്റ്റ് ഇൽ കേറണം.. ആ ഒരു ഒറ്റ ലക്ഷ്യം ഒള്ളൂ കല്ലുവിന്… കാരണം ഏട്ടനെ കൊണ്ട് തന്നെ പറ്റില്ല കടങ്ങൾ എല്ലാം വീട്ടാൻ… ഒരു ജോലി കിട്ടി കഴിഞ്ഞു കണ്ണനു സ്വന്തം ആയിട്ട് ഒരു വണ്ടി എടുത്തു കൊടുക്കണം എന്നാണ് അവളുടെ പ്ലാൻ… കൂലിക്ക് ഓടിക്കുന്നത് കൊണ്ട് അവനു അങ്ങനെ ഒന്നും ക്യാഷ് കിട്ടാനും ഇല്ല… പണി ഉള്ളപ്പോൾ കുഴപ്പമില്ല… പക്ഷെ ഓട്ടം ഇല്ലാത്ത സമയം നന്നായി അവൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് കല്ലുവിന് അറിയാം… ഇതിപ്പോൾ ശ്രീക്കുട്ടിയുടെ കല്യാണം കൂടെ കഴിയുമ്പോൾ അവൻ ആകെ വലയും… ഒപ്പം തന്റെ ആശുപത്രികാര്യങ്ങൾ….
അതുകൊണ്ട് ജോലി കിട്ടിയേ തീരു എന്ന വാശിയിൽ ആണ് അവൾ..
ഉറക്കം വെടിഞ്ഞു ഇരുന്നു പഠിക്കുക ആണ് അതുകൊണ്ട് അവള്..
“കല്ലു….”കണ്ണൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു അവനെ നോക്കി m
“എന്താ ഏട്ടാ…”
. “സമയം 11കഴിഞ്ഞു.. നീ ഇനി കിടക്കാൻ നോക്ക് ”
“ഹ്മ്മ്.. ദേ ഈ ഭാഗം കൂടി ഒന്ന് കംപ്ലീറ്റ് ആക്കട്ടെ…”
. “എന്റെ പെണ്ണെ.. ബാക്കി നാളെ വായിക്കാം… നീ ഇങ്ങനെ ഉറങ്ങാതെ ഇരുന്നു പഠിച്ചാൽ പിന്നെ പ്രഷർ വെല്ലോം കൂടും കേട്ടോ ”
“കുഴപ്പമില്ല.. ഏട്ടാ… ഞാൻ എന്നും രണ്ട് മണി മുതൽ മൂന്നര വരെ കിടന്നു ഉറങ്ങുന്നത് ആണ് ”
പിന്നെ അവനും എഴുനേറ്റ് ഇരുന്നു…
“ബുക്ക് ഇങ്ങട് താ.. ഞാൻ ചോദ്യം ചൊടിച്ചു നോക്കട്ടെ ”
“യ്യോ… വേണ്ട
… ഞാൻ പഠിച്ചു കഴിഞ്ഞില്ല ”
“പിന്നെ എന്ത് ചെയ്യുവാരുന്നു ”
“ശോ.. ഈ കണ്ണേട്ടൻ… ഏട്ടൻ കിടന്ന് ഉറങ്ങിക്കോ… എന്തിനാ എഴുന്നേറ്റു ഇരിക്കുന്നത് ”
“നീ വന്നു കിടക്ക്.. എന്നിട്ട് ഉറങ്ങാം ‘
ഒടുവിൽ കല്ലുവും അവന്റെ ഒപ്പം വന്നു കിടന്നു.
അവന്റ നെഞ്ചോട് ചേർന്നു…..
“ന്റെ ഗുരുവായൂരപ്പാ
.. കണ്ണേട്ടനെ കാത്തോണേ… ഒരാപത്തും വരുത്തരുതേ… ഭഗവാനെ….”
. അവൾ പിറു പിറുത്തു..
“എടി….. നമ്മുടെ കുഞ്ഞിന് വേണ്ടി കൂടി പ്രാർത്ഥിക്ക് ”
. “യ്യോ.. സത്യം.. ഞങ്ങടെ കുഞ്ഞി… പിന്നെ അച്ഛമ്മ… ഇവിടുത്തെ അച്ഛൻ അമ്മ… ശ്രീക്കുട്ടി രാജി ചേച്ചി….”
അപ്പോളേക്കും അവൻ അവളുടെ വായ പൊത്തി.
“അതേയ്.. ഒന്ന് മിണ്ടാതെ കിടക്കു…. പഞ്ചായത്തിലെ കണക്കെടുപ്പ് കഴിഞ്ഞു ഇനി എപ്പോ ഉറങ്ങാനാ ”
അവൻ അത് പറഞ്ഞപ്പോൾ കല്ലു ചിരിച്ചു പോയി.
അവളുട ചിരി കണ്ടപ്പോൾ അവനു ആണെങ്കിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി….
അവൻ മുഖം താഴ്ത്തി കല്ലുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു…
അവൾ കണ്ണനെ നോക്കി…
“കിടന്ന് ഉറങ്ങെടി കാന്താരി …. “അവൻ ഒരു കണ്ണിറുക്കി കാണിച്ചു.
തുടരും.
(ഹായ്.. കഥ ഇഷ്ടം ആകുന്നുണ്ടോ…. ഒരുപാട് ഒന്നും ഇല്ല കേട്ടോ..