തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞതിന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് യുവതി. ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചു.
മലർന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നുമാണ് തൃശൂര്‍ സ്വദേശിയായ യുവതി പറയുന്നത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണമുണ്ട്. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.